09:33am 8/6/2016
ന്യുയോര്‍ക്ക്: അമേരിക്കന്‍ ബിസിനസ്സ് റഫറല്‍ നെറ്റ് വര്‍ക്ക് (ABRN) ഡിന്നര്‍ നൈറ്റ് വളരെ വിജയകരമായി ജൂണ്‍ 4 ന് ഹില്‍സൈഡില്‍ ഉള്ള ഗ്രെഗോ ആയുര്‍ മസ്സാജ് തെറാപ്പി (Grego Ayur-Massage Therapy, 2121 Hillside Ave, New Hyde Park, NY 11040) സെന്ററില്‍ വച്ച് നടത്തപ്പെട്ടു. നോര്‍ത്ത് ഹെപ്സ്റ്റഡ് ടൗണിന്റെ കൗണ്‍സില്‍ വുമണ്‍ അന്നാ കാപ്‌ളാന്‍ (Anna Kaplan) മുഖ്യ അതിഥിയായിരുന്നു. അമേരിക്കന്‍ ചെറുകിട വ്യവസായ സംരംഭകര്‍ക്ക് ഉള്ള എല്ലാ നല്ല സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു. അമേരിക്കന്‍ ന്യൂനവിഭാഗങ്ങളുടെ ശബ്ദമായി കോണ്‍ഗ്രസിലേക്ക് മത്സരിക്കുന്ന തന്നെ അടുത്തവരുന്ന ഡമോക്രാറ്റിക് െ്രെപമറി ഇലക്ഷനില്‍ (ചൊവ്വ, ജൂണ്‍ 28) എല്ലാവരുടെയും വോട്ടുനല്‍കി വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ദേശീയഗാനത്തോട ആരംഭിച്ച മീറ്റിംഗില്‍ കോശി ഉമ്മന്റെ സ്വാഗത പ്രസംഗത്തോടുകൂടി അവിടെ വന്ന എല്ലാ ചെറുകിട വ്യവസായ സംരംഭകരെയും വേദിയിലേക്ക് സ്വാഗതം ചെയ്യുകയും മറ്റുള്ളവര്‍ക്ക് ഓരോരുത്തരെയും പരിചയപ്പെടുത്തുകയും ചെയ്തു. തുടര്‍ന്ന് എല്ലാവര്‍ക്കും അവരവരുടെ ബിസിനസ്സ് മേഖലകളെക്കുറിച്ച് മറ്റുള്ളവര്‍ക്ക് വിശദീകരിക്കുന്നതിനും പരിയപ്പെടുത്തുന്നതിനും ഉള്ള അവസരം ഉണ്ടായിരുന്നു.
നാസ്സാ കൗണ്ടി കണ്‍ട്രോളേഴ്‌സ് ഓഫീസില്‍ നിന്നും ദിലീപ് ചൗഹാന്‍ (Director Southeast/Asian Affairs) ഏഷ്യന്‍ ബിസിനസ്സ് സംരംഭകര്‍ക്ക് വേണ്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും അദ്ദേഹം വിവരിക്കുകയുണ്ടായിരുന്നു. അതോടൊപ്പം നാസ്സാ കൗണ്ടിയില്‍ (Nassau Coutny) നിന്നുള്ള നല്ല സഹായ സഹകരണങ്ങളും വാഗ്ദാനം ചെയ്തു.
ഗ്രെഗോ ആയുര്‍ മസ്സാജ് തെറാപ്പിയുടെ ഡയറക്ടര്‍ മാത്യു അവരുടെ സെന്ററില്‍ നടത്തുന്ന ആയൂര്‍വേദ ചികിത്സകളെക്കുറിച്ചും ആയൂര്‍വേദ ചികിത്സയുടെ മേന്മകളെക്കുറിച്ചും വിവരിക്കുകയുണ്ടായി. കൂടാതെ എല്ലാ ABRN അംഗങ്ങളെ തന്റെ ആയൂര്‍വേദ സെന്ററിലേക്ക് ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുകയും ഉണ്ടായി. ABRN -ന്റെ സ്‌നേഹോപകാരമായി പ്ലാക്ക് നല്‍കി കൗണ്‍സില്‍ വുമണ്‍ കപ്‌ളാനെ ആദരിച്ചു. ഡോണ്‍ തോമസ്സ്, ലിജോ ജോണ്‍, കോശി ഉമ്മന്‍ എന്നിവര്‍ അആഞച മീറ്റിംഗുനുവേണ്ട നേതൃത്വം നല്‍കി.
മീറ്റിംഗിന് ശേഷം ഡിന്നറോടുകൂടി എല്ലാ പരിപാടികളും സമാപിച്ചു. ബിജു കൊട്ടാരക്കര (ബിജു ജോണ്‍) അറിയിച്ചതാണിത്.