അമേരിക്കന്‍ മലങ്കര അതിഭദ്രാസന ഫാമിലി കോണ്‍ഫറന്‍സില്‍ ശ്രേഷ്ഠ കാതോലിക്കാ ബാവായുടെ മഹനീയ സാന്നിദ്ധ്യം

09:06 8/5/2016
– മാര്‍ട്ടിന്‍ വിലങ്ങോലില്‍
Newsimg1_14367138
അമേരിക്കന്‍ മലങ്കര അതിഭദ്രാസന 30-മത് യൂത്ത് ആന്റ് ഫാമിലി കോണ്‍ഫറന്‍സ്, ജൂലായ് 20 മുതല്‍ 23 വരെയുള്ള ദിവസങ്ങളില്‍, മേരിലാന്റ് എമിറ്റ്‌സ് ബര്‍ഗ് മൗണ്ട് സെന്റ മേരീസ് യൂണവേഴ്‌സിറ്റി ഹാളില്‍ വെച്ച്, ശ്രേഷ്ഠ കാതോലിക്കാ, ആബൂന്‍ മോര്‍ ബസ്സേലിയോസ് തോമസ് പ്രഥമന്‍ ബാവായുടെ മഹനീയ അദ്ധ്യക്ഷതയിലും, ഇടവക മെത്രാപോലീത്താ അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസിന്റെ നേതൃത്വത്തിലും നടത്തുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങള്‍ ചെയ്തു വരുന്നു.

ശ്രേഷ്ഠ ബാവായുടെ അനുഗ്രഹീത സാന്നിദ്ധ്യം ഈ വര്‍ഷത്തെ കുടുംബമേളയുടെ പ്രത്യേകത കൂടിയാണ്. പ്രഗല്‍ഭ വാഗ്മിയും, വചന പ്രഘോഷകനുമമായ അഭിവന്ദ്യ യാക്കൂബ് മാര്‍ അന്തോനിയോസ്(മാംഗഌര്‍ ഭദ്രാസനാധിപന്‍), പ്രസിദ്ധ ധ്യാനഗുരുവും സുവിശേഷ പ്രാസംഗികനുമായ റവ.ഫാ.ജോസഫ് പുത്തന്‍പുരക്കല്‍(കപൂച്ചിന്‍ സഭ) എന്നിവര്‍ മുഖ്യ പ്രഭാഷണം നടത്തും.

കൃത്യമായി ചിട്ടപ്പെടുത്തിയ അജണ്ട അനുസരിച്ചുള്ള യാമപ്രാര്‍ത്ഥനകള്‍, ധ്യാന യോഗങ്ങള്‍, ചര്‍ച്ചക്ലാസ്സുകള്‍, സെമിനാറുകള്‍, ഗാനശുശ്രൂഷകള്‍, വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍, തുടങ്ങിയ വിവിധ ഇനങ്ങള്‍ ഉള്‍പ്പെടുത്തി നടത്തപ്പെടുന്ന ഈ കുടുംബമേളയില്‍, ഭദ്രാസനത്തിന്റെ വിവിധ ദേവാലയങ്ങളില്‍ നിന്നുമായി ഇതിനോടകം തന്നെ നൂറുകണക്കിന് വിശ്വാസികള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞതായും, വിവിധ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ ഈര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നും ജനറല്‍ കണ്‍വീനര്‍ കൂടിയായ റവി.ഫാ.ഗീവര്‍ഗീസ് ജേക്കബ്ബ് ചാലിശേരി(ഭദ്രാസന സെക്രട്ടറി) അറിയിച്ചു.
ഭദ്രാസനത്തിലെ എല്ലാ ദേവാലയങ്ങളില്‍ നിന്നു പരാമവധി അംഗങ്ങള്‍, കാലേക്കൂട്ടി രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി, ഈ വര്‍ഷത്തെ കുടുംബമേള മുന്‍വര്‍ഷങ്ങളേക്കാള്‍ വിജയകരമായി തീര്‍ക്കുവാന്‍, ഇടവക മെത്രാപോലീത്താ, അഭിവന്ദ്യ യല്‍ദൊ മോര്‍ തീത്തോസ് വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. അമേരിക്കന്‍ മലങ്കര അതിഭദ്രാസന പി.ആര്‍.ഒ. കറുത്തേടത്ത് ജോര്‍ജ് അറിയിച്ചതാണിത്.

Back