അമേരിക്കന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഓസ്ട്രിയയില്‍ മെഡിസിന്‍ പഠിക്കാന്‍ അവസരം: പന്ത്രണ്ടാം ക്ലാസ് കഴിഞ്ഞവര്‍ക്ക് നവംബര്‍ വരെ അപേക്ഷിക്കാം

08:51 pm 19/9/2016

Newsimg1_240882
വിയന്ന/ഗ്രാത്സ്: മെഡിക്കല്‍ യുണിവേഴ്‌­സിറ്റി വിയന്ന ഉള്‍പ്പെടെ വളരെ ചുരുക്കം സ്ഥാപനങ്ങളാണ് ഓസ്ട്രിയയില്‍ മെഡിക്കല്‍ സയന്‍സ് രംഗത്ത് ബിരുദം നല്‍കുന്നത്. അതാകട്ടെ എല്ലാം തന്നെ ജര്‍മ്മന്‍ ഭാഷയിലുമാണ്. ഇംഗ്ലീഷ് മീഡിയം സിലബസില്‍ മെഡിസിന്‍ പഠിപ്പിക്കുന്ന സ്ഥാപനങ്ങള്‍ രാജ്യത്ത് ജര്‍മ്മന്‍ ഭാഷ സംസാരിക്കുന്ന രാജ്യങ്ങളില്‍ ഇല്ല എന്ന് തന്നെ പറയാം. ആ കുറവാണ് ഗ്രാത്സിലെ എം.ജി.ഇ.ഐ മെഡിക്കല്‍ ക്യാമ്പസിന്റെ വരവോടുകൂടി അപ്രത്യക്ഷമായിരിക്കുന്നത്.

ഈ വര്‍ഷം തന്നെ മുഴുവന്‍ സമയ മെഡിക്കല്‍ പഠനം ഓസ്ട്രിയയില്‍ ഇംഗ്ലീഷ് ഭാഷയില്‍ ആരംഭിച്ചാണ് എം.ജി.ഇ.ഐ അക്കാഡമി ഈ രംഗത്തേയ്ക്ക് ചുവടു വച്ചിരിക്കുന്നത്. ഓസ്ട്രിയയിലെ ആദ്യത്തെ ഇംഗ്ലീഷ് മെഡിക്കല്‍ ക്യാമ്പസ് കൂടിയാണിത്. ആരോഗ്യ രംഗത്ത് അസാമാന്യമായ നേട്ടങ്ങള്‍ കയ്യടക്കിയിരിക്കുന്ന ജര്‍മ്മന്‍ രാജ്യങ്ങളില്‍ മെഡിക്കല്‍ വിദ്യാഭ്യാസം ഇംഗ്ലീഷില്‍ നടത്താന്‍ ആഗ്രഹിക്കുന്ന വിവിധ രാജ്യങ്ങളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇതോടെ സുവര്‍ണ്ണാവസരമാണ് കൈവന്നിരിക്കുന്നത്. ഇതിനോടകം തന്നെ അക്കാഡമി പുതിയ ബാച്ചിലേയ്ക്കുള്ള അഡ്മിഷന്‍ ആരംഭിച്ചുണ്ട്.

യുക്രെയിനിലെ ബുകൊവിനിയന്‍ സ്‌­റ്റേറ്റ് മെഡിക്കല്‍ യുണിവേഴ്‌­സിറ്റിയുമായി (BSMU) സഹകരിച്ചാണ് ഓസ്ട്രിയ മെഡിക്കല്‍ ക്യാമ്പസ് ആരംഭിച്ചിരിക്കുന്നത്. ഡോക്ടര്‍ ഓഫ് മെഡിസിന്‍ (Dr. Med /MD) പഠനം തുടങ്ങുന്നതിന് മുമ്പായി വിദ്യാര്‍ത്ഥികള്‍ ഒരു വര്‍ഷത്തെ പ്രിമെഡിക്കല്‍ കോഴ്‌­സ് നടത്തേണ്ടതുണ്ട്. പ്രിമെഡിക്കല്‍ കോഴ്‌­സിലൂടെയാണ് ഡോക്ടര്‍ ഓഫ് മെഡിസിന്‍ പഠനത്തിനു യോഗ്യത നിശ്ചയിക്കുന്നത്. അതേസമയം പ്രിമെഡിക്കല്‍ കോഴ്‌­സ് ചെയ്യുന്നവര്‍ക്ക് മറ്റു എന്‍ട്രന്‍സ് പരീക്ഷ ഉണ്ടാകില്ല.

മെഡിക്കല്‍ പഠനത്തിനായി ആഗ്രഹിക്കുന്നവര്‍ക്കോ എന്‍ട്രന്‍സ് എഴുതി ലഭിക്കാത്തവര്‍ക്കോ, സയന്‍സ് വിഷങ്ങള്‍ പഠിച്ചുട്ടുള്ളതും പന്ത്രെണ്ടാം ക്ലാസ് പാസായിട്ടുള്ള ഏതൊരു ആള്‍ക്കും ഈ ക്യാമ്പസില്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളില്‍ സയന്‍സ് വിഷയങ്ങള്‍ മുഖ്യമായി പഠിച്ച് പന്ത്രെണ്ടാം ക്ലാസ് വിദ്യാഭ്യാസം പൂരത്തിയാക്കിയവര്‍ക്കും, ഈ വര്‍ഷം പന്ത്രെണ്ടാം ക്ലാസ് പാസ് ആയവര്‍ക്കും പ്രീ മെഡിക്കല്‍ കോഴ്‌­സിലേയ്ക്ക് അപേക്ഷിക്കാം. ആദ്യം അപേക്ഷിക്കുന്നവരില്‍ നിന്നും 60 പേര്‍ക്കായിരിക്കും ആദ്യ ബാച്ചില്‍ മെഡിക്കല്‍ പ്രവേശനം ലഭിക്കുക. മെഡിക്കല്‍ കോഴ്‌­സിനുള്ള യോഗ്യത സംബന്ധിക്കുന്ന വിവരവും, പാഠ്യപദ്ധതിയുടെ വിശദാംശങ്ങളും അകാഡമിയുടെ വെബ്‌­സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ട്.

ഇംഗ്ലീഷിലാണ് (സിലബസ്) പഠനമെങ്കിലും, മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എല്ലാവരും ജര്‍മ്മന്‍ ഭാഷ രണ്ടാം ഭാഷയായി പഠിക്കണം. മൂന്നാം വര്‍ഷം മുതല്‍ തുടങ്ങുന്ന പ്രാക്റ്റിക്കല്‍ (ക്ലിനിക്കല്‍) ഓസ്ട്രിയയിലെ ആശുപത്രികളില്‍ ക്രമികരിച്ചിരിക്കുന്നതിനാല്‍ ജര്‍മന്‍ നിര്‍ബന്ധമായി പഠിക്കേണ്ടതുണ്ട്. ഓസ്ട്രിയയില്‍ ഇപ്പോള്‍ ജര്‍മന്‍ ഭാഷയില്‍ മെഡിക്കല്‍ വിദ്യഭ്യാസം നടത്തുന്ന വിദ്യാര്‍ത്ഥികളുടേതിന് തത്തുല്യമായ സിലബസാണ് (പാഠ്യപദ്ധതി, അധ്യാപനം, ആന്തരഘടന, കാര്യ നിര്‍വ്വഹണം) ഇംഗ്ലീഷ് മെഡിക്കല്‍ വിദ്യാര്‍ത്ഥികളും പഠിക്കാന്‍ പോകുന്നത്. അതിനാല്‍ എം.ജി.ഇ.ഐ ­ ബി.എസ്.എം.യു ക്യാമ്പസില്‍ പടിച്ചിറങ്ങുന്നവര്‍ക്ക് ജര്‍മന്‍ പറയുന്ന രാജ്യങ്ങളില്‍, ആ രാജ്യങ്ങളിലെ മെഡിക്കല്‍ ചട്ടങ്ങള്‍ അനുസരിച്ച് പ്രാക്ടീസ് ചെയ്യാന്‍ യോഗ്യത ഉണ്ടായിരിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: www.mgeiacademy.at
ഇമെയില്‍: info@mgeiacademy.at
+ 43316890816, +4368120860805 +436606686394.
Newsimg2_63922929