പി.പി.ചെറിയാന്‍
മാസ്സച്യൂസെറ്റ്‌സ്: മാസ്സച്ചുസെറ്റ്‌സ് ജനറല്‍ ആശുപത്രിയിലെ ഒരു സംഘം ഡോക്ടര്‍മാര്‍ അമേരിക്കയുടെ ചരിത്രത്തില്‍ ആദ്യമായി പുരുഷലിംഗം മാറ്റിവെക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തീകരിച്ചു.
അറുപത്തിനാലുവയസ്സുള്ള തോമസ് മാനിങ്ങ്‌സ്, ശസ്ത്രക്രിയക്കുശേഷം പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്തുകൊണ്ടിരിക്കുന്നതായി ഇന്ന്(മെയ് 16) പുറത്തിറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
50 സര്‍ജന്മാര്‍ 15 മണിക്കൂര്‍ നീണ്ടു നിന്ന ശസ്ത്രക്രിയക്കുശേഷമാണ് കാന്‍സര്‍ രോഗബാധയെ തുടര്‍ന്ന് മുറിച്ചു നീക്കപ്പെട്ട പുരുഷലിംഗം മാറ്റിവെച്ചത്. മെഡിക്കല്‍ ശസ്ത്രക്രിയാ രംഗത്തെ ഒരു നാഴികകല്ലാണിതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മെയ് 89 തിയ്യതികളിലാണ് മരിച്ച ഒരു വ്യക്തിയുടെ ലിംഗം തോമസ്സില്‍ തുന്നി പിടിപ്പിച്ചത്. ശസ്ത്രക്രിയക്കുശേഷം ഞാന്‍ തികച്ചും സന്തോഷവാനാണ് തോമസ് പറഞ്ഞു. ശസ്ത്രക്രിയക്കുശേഷം ഉണ്ടായ ഗുരുതരമായ റിയാക്ഷനെ അതിജീവിക്കുവാന്‍ കഴിഞ്ഞതായും തോമസ് പറഞ്ഞു.