01:20pm 29/6/2016
ഷിക്കാഗോ: അമേരിക്കന്‍ മലയാളി സമൂഹത്തില്‍ ചരിത്രം രചിക്കുവാന്‍, അമേരിക്കന്‍ മണ്ണിലെ പ്രഥമ ചലച്ചിത്ര അവാര്‍ഡ് നൈറ്റിന് ഷിക്കാഗോ വേദിയാകുന്നു. പ്രഥമ കെവി ടിവി അവാര്‍ഡ് നൈറ്റ് ജൂലൈ 23 ന് ഷിക്കാഗോയിലെ പ്രസിദ്ധമായ ഗെയ്റ്റ് വേ തിയേറ്ററില്‍ അരങ്ങേറും. മലയാള സിനിമാ ലോകത്തെ പ്രഗല്ഭര് പങ്കെടുക്കുന്ന അവാര്‍ഡ് നൈറ്റ്, ഷിക്കാഗോ കണ്ടിട്ടില്ലാത്തവിധത്തില്‍ മാസ്മരിക കലാ പ്രകടനങ്ങളുടെ വേദിയാകും എന്ന് ഉറപ്പായി കഴിഞ്ഞു.
ഗ്യാസ് ഡിപ്പോ ഓയില്‍ കമ്പനി മുഖ്യ സ്പോണ്സര് ആകുന്ന പരിപാടിയില്‍ പങ്കെടുക്കുവാന്‍ കുഞ്ചാക്കോ ബോബന്, പാര്‍വ്വതി, ഭാവന, രമ്യ നമ്പീശന്, പിഷാരടി, ഗോപി സുന്ദര്‍, വിജയ് യേശുദാസ് തുടങ്ങി പ്രതിഭാ സമ്പന്നരായ നിരവധി താരങ്ങളാണ് എത്തുന്നത്. അമേരിക്കന്‍ മണ്ണില്‍ താരമഴയുമായി പെയ്തിറങ്ങുന്ന ഈ താര സംഗമത്തിന് സാക്ഷിയാകുവാന്‍ എല്ലാ മലയാളികളേയും ജൂലൈ 23 ന് ഷിക്കാഗോ ഗെയ്റ്റ് വെ തിയേറ്ററിലേക്ക് ക്ഷണിച്ചു കൊള്ളുന്നു.