അമേരിക്കയിലെ മുസ്​ലിം പള്ളികൾക്ക്​ ഭീഷണി കത്ത്​

09:05 am 28/11/2016
Newsimg1_73570945

കാലിഫോർണിയ​: അമേരിക്കയിലെ മുസ്​ലിം പള്ളികൾക്ക്​ ഭീഷണി കത്ത്​. ട്രംപ്​ ഹിറ്റ്​ലർ ജുതൻമാരെ നശിപ്പിച്ചത്​പോലെ അമേരിക്കയിലെ മുസ്​ലിംകളെയും നശിപ്പിക്കുമെന്നാണ്​ കത്തിൽ പറയുന്നത്​. കാലിഫോർണിയിലെ മൂന്ന്​ പള്ളികൾക്ക്​ ഇത്തരത്തിൽ കത്ത്​ ലഭിച്ചതായി കൗൺസിൽ ഒാൺ ഇസ്​ലാമിക്​ അമേരിക്കൻ റിലേഷൻസ്​ സ്​ഥിരീകരിച്ചു.

കൈ​കൊണ്ട്​ എഴുതിയ കത്തിൽ അമേരിക്കയിലെ മുസ്​ലിം ജനതയെ സാത്താ​െൻറ സന്തതികൾ എന്നാണ്​ സം​ബോധന ചെയ്യുന്നത്​. ട്രംപ്​ അമേരിക്കയിലെ മുസ്​ലിംകളെ ഇല്ലാതാക്കികൊണ്ട്​ രാജ്യത്തിന്​ പുതു തിളക്കം നൽകുമെന്നും കത്തിൽ പറയുന്നു. വടക്കൻ കാലിഫോർണിയയിലെ സാൻ ജോസ്​ തെക്കൻ കാലി​ഫോർണിയയിലെ പോമോന, ലോങ്​ ബീച്ച്​ എന്നിവടങ്ങളിലെ പള്ളികൾക്കാണ്​ ഭീഷണക്കത്ത്​ ലഭിച്ചിരിക്കുന്നത്​.

എന്നാൽ സാൻജോസിലെ ഇസ്​ലാമിക്​ സെൻററി​െൻറ തലവൻ ഫൈസൽ യസീദി കത്തിനെ കുറിച്ച്​ പ്രതികരിച്ചതിങ്ങനെയാണ്​- ഞങ്ങളുടെ വാതിലുകൾ എല്ലാവർക്കുമായി തുറന്നിട്ടിരിക്കുകയാണ്​. കത്തയച്ച ആളുമായി സംസാരിക്കാൻ ഞങ്ങൾക്ക്​ സന്തോഷം മാത്രമേയുള്ളു. പര്​സരം പല അറിവുകളും ഇരുവർക്കും കൈമാറാൻ കഴിയുമെന്ന്​ അദ്ദേഹം പറഞ്ഞു.

2001ന്​ ശേഷം അമേരിക്കയിൽ മുസ്​ലിംകൾക്കെതിരെയുള്ള കുറ്റകൃത്യങ്ങളിൽ വൻ വർധനയുണ്ടായാതായാണ്​ കണക്കുകൾ പറയുന്നത്​. കഴിഞ്ഞ വർഷം 257 ആക്രമണങ്ങൾ ഇത്തരത്തിൽ നടന്നതായി എഫ്​.ബി.​െഎയുടെ കണക്കുകൾ പറയുന്നു. എകദേശം 67 ശതമാനത്തി​െൻറ വർധനയാണ്​ മുസ്​ലിംകൾക്കെതിരായ ആക്രമണങ്ങളിൽ രേഖപ്പെടുത്തിയത്​.