അമേരിക്കയിലേക്ക്​ വരുന്നവർ സൂക്ഷ്​മ പരിശോധനക്ക് വിധേയരാവണം –ട്രംപ്​

12:33 pm 16/08/2016
download (6)
വാഷിങ്​ടൺ: മറ്റു രാജ്യങ്ങളിൽ നിന്ന്​ അമേരിക്കയിലേക്ക്​ വരുന്നവർ സൂക്ഷ്​മ പരിശോധനക്ക് വിധേയരാവണമെന്ന് അമേരിക്കൻ പ്രസിഡൻറ്​ സ്​ഥാനാർഥി ഡൊണാൾഡ്​ ട്രംപ്​. ചില രാജ്യങ്ങളിൽ നിന്നുള്ളവരെ പൂർണമായി വിലക്കുമെന്ന്​ പറഞ്ഞ ട്രംപ്​ രാജ്യങ്ങളുടെ പേര്​ പരാമർശിച്ചില്ല. പാശ്​ചാത്യ രാജ്യങ്ങളുടെ മൂല്യങ്ങളിലെ മതപരമായ സഹിഷ്​ണുത മറ്റു രാജ്യങ്ങളിൽ നിന്ന്​ വരുന്നവർ പാലിക്കുന്നുണ്ടോയെന്ന്​ പരിശോധിക്കണം.

ഇറാഖ്​ യുദ്ധത്തെ നേരത്തെ ​തന്നെ താൻ എതിർത്തിരുന്നു. ഇറാഖിലെ എണ്ണപ്പാടങ്ങൾ കൈയ്യിലെത്താതിരിക്കാൻ അമേരിക്കൻ സർക്കാർ ഇത്​ കണ്ടുകെട്ടണം. കുപ്രസിദ്ധമായ ഗ്വാണ്ടനാമോ ജയിൽ അടച്ചുപൂട്ടില്ലെന്നും ഇസ്​ലാമിക തീവ്രവാദത്തെ കുറിച്ച്​ അന്വേഷിക്കാൻ പ്രസിഡൻഷ്യൽ കമീഷൻ സ്​ഥാപിക്കുമെന്നും ട്രംപ്​ പറഞ്ഞു. എതിരാളിയും ​ഡെമോക്രാറ്റിക്​ സ്​ഥാനാർഥിയുമായ ഹിലരി ക്ലിൻറണിന്​​ നേരിടാനുള്ള ശക്​തിയി​ല്ലെന്നും ട്രംപ്​ കൂട്ടിച്ചേർത്തു.