അമേരിക്കയില്‍ ഇന്ത്യന്‍ വംശജന്‍ വെടിയേറ്റു മരിച്ചു

12.20 AM 13-04-2016
gun-shooting
അമേരിക്കയിലെ റട്‌ജേഴ്‌സ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ഥിയായ ഇന്ത്യന്‍ വംശജന്‍ ഷാനി പട്ടേല്‍(21) വെടിയേറ്റു മരിച്ചു. റൂം മേറ്റിനു പരിക്കേറ്റു. നെവാര്‍ക്കിലെ ഓഫ് കാമ്പസ് അപ്പാര്‍ട്ടുമെന്റിലാണു വെടിവയ്പുണ്ടായത്. ഞായറാഴ്ച നടന്ന സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുകയാണെന്നും ആരെയും അറസ്റ്റു ചെയ്തിട്ടില്ലെന്നും എസക്‌സ് കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് അറിയിച്ചു.