അമേരിക്കയില്‍ കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി

7:33pm 1/4/2016
nbnkit6o
വാഷിങ്ടണ്‍: അമേരിക്കയിലെ ജോര്‍ജിയന്‍ സംസ്ഥാനത്ത് കൊലക്കേസ് പ്രതിയുടെ വധശിക്ഷ നടപ്പാക്കി. 1994 ല്‍ ഒരാളെ അടിച്ചു കൊന്ന കേസില്‍ ജോഷുവാ ബിഷപ് എന്നയാളുടെ വധശിക്ഷയാണ് കഴിഞ്ഞ ദിവസം നടപ്പാക്കിയത്. വിഷം കുത്തിവെച്ചാണ് വധശിക്ഷ നടപ്പാക്കിയത്. കാറിന്റെ തക്കോല്‍ തട്ടിയെടുക്കാനായി ഉറങ്ങിക്കിടന്ന കൂട്ടുകാരനെ വടികൊണ്ട് മാരകമായി പ്രഹരിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. മൃതദേഹം പിന്നീട് ഉപേക്ഷിക്കുകയും കൊല്ലപ്പെട്ടയാളുടെ കാര്‍ കത്തിക്കുകയും ചെയ്തു. ഇയാള്‍ സമര്‍പ്പിച്ച ദയാഹരജി ഉന്നത കോടതി തള്ളിയതിനെ തുടര്‍ന്നായിരുന്നു വധശിക്ഷ. 41കാരനായ പ്രതി മുമ്പും കൊലക്കേസില്‍ ഉള്‍പ്പെട്ടിരുന്നു.