അമേരിക്കയില്‍ നിന്ന് ഇന്ത്യ ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു

09:25am 9/4/2016
download (2)
ന്യൂഡല്‍ഹി: ഇന്ത്യ അമേരിക്കയില്‍ നിന്ന് ഡ്രോണുകള്‍ വാങ്ങാനൊരുങ്ങുന്നു. നാല്‍പ്പത് ഡ്രോണുകളാണ് വാങ്ങുന്നത്. പ്രിഡേറ്റര്‍ എന്നറിയപ്പെടുന്ന നിരീക്ഷണ ഡ്രോണുകളാണ് വാങ്ങുക. ഡ്രോണുകള്‍ വാങ്ങുന്നതിനായി ചര്‍ച്ചകള്‍ നടക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ത്യന്‍ മഹാസമുദ്ര മേഖലയില്‍ നിരീക്ഷണം നടത്തുന്നതിനായാവും ഡ്രോണുകള്‍ വാങ്ങുക. ക്യാമറ, സെന്‍സര്‍, മിസൈല്‍, മറ്റ് ആയുധങ്ങള്‍ എന്നിവ വഹിക്കുന്നതിന് ശേഷിയുള്ളവയാണ് പ്രിഡേറ്റര്‍ ഡ്രോണുകള്‍. ഇന്ത്യന്‍ സമുദ്ര മേഖലയില്‍ ചൈനീസ് മുങ്ങിക്കപ്പലുകള്‍ പട്രോളിങ് സജീവമാക്കിയ സാഹചര്യത്തിലാണ് ഡ്രോണുകള്‍ വാങ്ങുന്നതിനുള്ള തീരുമാനം.
പ്രിഡേറ്റര്‍ സി അവഞ്ചര്‍ ഡ്രോണുകള്‍ക്കായി വ്യോമസേനയും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സായുധ ഡ്രോണുകള്‍ ലഭിക്കുന്നതിന് യു.എസ് കോണഗ്രസിന്റെയും 34 രാജ്യങ്ങള്‍ ഉള്‍പ്പെട്ട മിസൈല്‍ ടെക്‌നോളജി കണ്‍ട്രോള്‍ റെജിമെന്റിന്റെയും അംഗീകാരം വേണം. അടുത്തയാഴ്ച്ച ഇന്ത്യയിലെത്തുന്ന യു.എസ് പ്രതിരോധ സെക്രട്ടറിയുമായി നടക്കുന്ന ചര്‍ച്ചയില്‍ ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നാണ് കരുതുന്നത്.