അമേരിക്കയില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ച് 16 പേര്‍ മരിച്ചു

11:10am 31/07/2016
download (5)
ന്യൂയോര്‍ക്ക്: അമേരിക്കയിലെ ടെക്സസില്‍ ബലൂണ്‍ വിമാനത്തിന് തീ പിടിച്ച് 16 പേര്‍ മരിച്ചു. പ്രൊപൈന്‍ വാതകം നിറച്ച ബലൂണ്‍ വിമാനത്തിലാണ് യാത്രക്കാര്‍ യാത്ര ചെയ്തത്. വിമാനത്തിലുണ്ടായിരുന്ന മുഴുവന്‍ യാത്രക്കാരും കത്തിയെരിഞ്ഞു. ബലൂണ്‍ വിമാനത്തില്‍ യാത്ര ചെയ്യുന്ന രീതി അമേരിക്കയില്‍ സാധാരണമാണ്.

ബലൂണ്‍ വ്യോമയാനങ്ങളുടെ അപകടം താരതമ്യേന അമേരിക്കയില്‍ കുറവാണ്. സാധാരണ വിമാനങ്ങള്‍ക്കുള്ള പരിശോധനക്ക് ശേഷം മാത്രമേ അമേരിക്കയില്‍ ബലൂണ്‍ വ്യോമയാനങ്ങള്‍ക്ക് പറക്കാനുള്ള അനുമതി നല്‍കാറുള്ളുവെന്നതാണ് ഇതിന് കാരണം. 1993 ന് കൊളറോഡയിലുണ്ടായിലുണ്ടായ അപകടത്തിന് ശേഷമുണ്ടായ ഏറ്റവും വലിയ അപകടമാണിത്. 1993 ലെ അപകടത്തില്‍ 6 പേര്‍ മരിച്ചിരുന്നു.