അമേരിക്കയില്‍ വിറ്റഴിച്ച 1.6 മില്യണ്‍ ടൊയോട്ട വാഹനങ്ങള്‍ തിരികെ വിളിച്ചു

07.32 PM 26-05-2016
toyota-airbag-recall3
പി.പി.ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ടൊയൊട്ട മോട്ടോര്‍ കോര്‍പ്പറേഷന്‍ വിറ്റഴിച്ച 1.6 മില്യണ്‍ വാഹനങ്ങളില്‍ എയര്‍ വാഗ് തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് തിരികെ വിളിച്ചു.
പാസഞ്ചര്‍ സൈഡില്‍ ഘടിപ്പിച്ചിരിക്കുന്ന ടക്കറ്റ എയര്‍ ബാഗുകളിലാണ് തകരാര്‍ കണ്ടെത്തിയിരിക്കുന്നതെന്ന് ഇന്ന്(മെയ് 23ന്) ടൊയോറ്റ കമ്പനി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

2006 മുതല്‍ 2011 വരെയുള്ള മാട്രിക്‌സ്, യാറിസ്, 4 റണ്ണര്‍, സിയന്ന, ലക്‌സ്(E-S, G-X, 1S) ചിലതരം കൊറോള എന്നീ വാഹനങ്ങളിലാണ് എയര്‍ ബാഗ് മാറ്റി സ്ഥാപിക്കുന്നതിന് തീരുമാനിച്ചിരിക്കുന്നതെന്ന് അധികൃതര്‍ പറയുന്നു.

ടക്കറ്റ എയര്‍ ബാഗുകള്‍ ഘടിപ്പിച്ചിട്ടുള്ള ടൊയൊറ്റ വാഹനങ്ങള്‍ കൂടാതെ പതിനേഴ് വാഹന നിര്‍മ്മാണ കമ്പനികള്‍ കൂടെ അവരുടെ വാഹനങ്ങള്‍ തിരികെ വിളിച്ചിട്ടുണ്ട്.
അമേരിക്കയില്‍ മാത്രം എയര്‍ബാഗുകള്‍ ഘടിപ്പിച്ചിരിക്കുന്നത് അമേരിക്കയുടെ ചരിത്രത്തില്‍ ഇത്രയും അധികം വാഹനങ്ങള്‍ തിരികെ വിളിക്കുന്നതു ആദ്യമായാണെന്നും കോര്‍പ്പറേഷന്‍ പറഞ്ഞു.

എയര്‍ ബാഗ് തകരാറു മൂലം ഉണ്ടായ അപകടത്തില്‍ ഇതുവരെ 13 പേര്‍ മരിക്കുകയും, നൂറില്‍ അധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുള്ളതായി യു.എസ്. ഓട്ടോ സെഫ്റ്റി റഗുലേറ്റേഴ്‌സ് റിപ്പോര്‍ട്ടില്‍ പറയുന്നു.