അമേരിക്കയിൽ വീണ്ടും ​വോട്ടെണ്ണണമെന്ന് ​ആവശ്യം.

05:27 PM 26/11/2016
download
വാഷിങ്ടണ്‍: അമേരിക്കയിലെ മൂന്ന്​ സംസ്​ഥാനങ്ങളിൽ വീണ്ടും വോ​െട്ടണ്ണൽ വേണമെന്ന്​ ആവശ്യവുമായി ഗ്രീന്‍ പാര്‍ട്ടി പ്രസിഡൻറ്​ സ്ഥാനാര്‍ഥി ജില്‍ സ്റ്റെയ്ന്‍ രംഗത്ത്​. ഇക്കാര്യം ആവശ്യപ്പെട്ട്​ ജിൽസ്​റ്റെയിൻ തിരഞ്ഞെടുപ്പ് കമീഷന് പരാതി നല്‍കിയിട്ടുണ്ട്​.

വിസ്‌കോസിന്‍ സംസ്ഥാനത്തും മിഷിഗണ്‍, പെന്‍സില്‍വാനിയ എന്നിവിടങ്ങളിലുമാണ്​ വീണ്ടും വോ​െട്ടണ്ണണമെന്ന്​ ആവശ്യമുയർന്നിരിക്കുന്നത്​. ഇക്കാര്യം ആവശ്യപ്പെട്ട്​ പരാതി ലഭിച്ചതായി തിരഞ്ഞെടുപ്പ് കമീഷനും അറിയിച്ചിട്ടുണ്ട്​.

നേരത്തെ നിര്‍ണായക സംസ്ഥാനങ്ങളില്‍ ഇലക്ട്രോണിക് മെഷീന്‍ ഉപയോഗിച്ചുള്ള പോളിങ് റഷ്യൻ ഹാക്കർമാർ അട്ടിമറിച്ചെന്നും ഇവിടങ്ങളിൽ വീണ്ടും വോട്ടെണ്ണണമെന്ന ആവശ്യം ശക്തമായി ഉന്നയിക്കാന്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായിരുന്ന ഹിലരി ക്ലിന്‍റന്‍ തയാറാകണമെന്നും രാജ്യത്തെ പ്രമുഖ തെരഞ്ഞെടുപ്പ്​വിദഗ്​ദർ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഇതേക്കുറിച്ച്​ നിയുക്​ത പ്രസിഡൻറ്​ ഡൊണള്‍ഡ് ട്രംപ്​ഇതുവരെ പ്രതികരിച്ചിട്ടില്ല.