അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു.

09:44 am 9/11/2016
download (2)

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പ് ആരംഭിച്ചു. ഡെമോക്രറ്റിക് സ്ഥാനാർഥി ഹിലരി ക്ലിന്‍റനും റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡൊണാൾഡ് ട്രംപും ഇഞ്ചോടിഞ്ച് ലീഡ് നിലനിർത്തുന്നു. ഏറ്റവും പുതിയ ഫലം പ്രകാരം ട്രംപിന് 168ഉം ഹിലരിക്ക് 131ഉം ഇലക്ടറൽ വോട്ടുകൾ.

ഇല്ലിനോയ്, ന്യൂജഴ്സി, മാസച്യുസിറ്റ്സ്, മേരിലാൻഡ്, റോഡ് ഐലൻഡ്, ഡെലവെയർ, കൊളംബിയ എന്നിവ ഹിലരി നേടി. അലമാബ, കെന്‍റുകി, ഇന്ത്യാന, വെസ്റ്റ് വിർജീനിയ, മിസിസ്സിപ്പി, സൗത്ത് കരോലിന, ടെന്നിസ്, ഒക്ലഹോമ എന്നിവിടങ്ങളിൽ ട്രംപ് മുന്നേറുന്നു.

538 ഇലക്ടറൽ വോട്ടുകളിൽ 270 എണ്ണം ലഭിക്കുന്നവരെ വിജയിയായി പ്രഖ്യാപിക്കും. ഇലക്ടറൽ കോളജ് അംഗങ്ങളെയാണ് ഇന്ന് തെരഞ്ഞെടുക്കുക. ഇവരാണ് പ്രസിഡന്‍റിനെയും വൈസ് പ്രസിഡന്‍റിനെയും പിന്തുണച്ച് വോട്ട് രേഖപ്പെടുത്തും. ജനുവരി 20ന് അന്തിമ ഫലം പ്രഖ്യാപിക്കും.