അമേരിക്ക വലയുന്നു, പൊണ്ണത്തടിക്കാരെക്കൊണ്ട്‌

അമേരിക്ക പൊണ്ണത്തടിയന്മാരുടെ നാടാവുകയാണോ. അങ്ങനെയാവുകയാണെന്നാണ് പുതിയ പഠനം തെളിയിക്കുന്നത്.

2011-നും 2014-നും ഇടയിൽ നടത്തിയ സർവേയിൽ അമേരിക്കയിലെ മൂന്നിൽ ഒരുഭാഗം മുതിർന്നവരും അമിതവണ്ണംകൊണ്ട് കഷ്ടപ്പെടുകയാണെന്ന് പഠനം പറയുന്നു. കൂടാതെ യുവാക്കളിൽ 17 ശതമാനം പേരെയും അമിതഭാരം വലയ്ക്കുകയാണ്. അമേരിക്കയിലെ സെന്റേഴ്‌സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ്‌ പ്രിവൻഷനാണ് ഇതുസംബന്ധിച്ച് സർവേനടത്തിയത്.

 പുരുഷന്മാരേക്കാൾ വനിതകളാണ് ഇക്കാര്യത്തിൽ മുന്നിൽ. 2013-14 വർഷത്തിൽ അമിതവണ്ണമുള്ളവരുടെ എണ്ണം 38 ശതമാനമായാണ് ഉയർന്നത്. 5000 പേരെ പങ്കെടുപ്പിച്ചായിരുന്നു സർവേ. അമിതവണ്ണം അമേരിക്കയിൽ വലിയ  പ്രശ്നമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ വൻ ബോധവത്‌കരണമാണ് ഇപ്പോൾ  നടക്കുന്നത്. യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ ഭാര്യ മിഷേൽ ഒബാമയുടെ നേതൃത്വത്തിലാണ് പൊണ്ണത്തടിക്കെതിരെ ഇപ്പോൾ കാമ്പയിൻ സംഘടിപ്പിച്ചുവരുന്നത്.

21 thoughts on “അമേരിക്ക വലയുന്നു, പൊണ്ണത്തടിക്കാരെക്കൊണ്ട്‌

Leave a Reply

Your email address will not be published.