അമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എല്‍ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കാണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ് ജീവനൊടുക്കി

06:20pm 31/5/2016
download
ഹൈദരാബാദ്: അമ്മയില്‍ നിന്നും ഭര്‍ത്താവില്‍ നിന്നും എല്‍ക്കുന്ന ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കാണമെന്ന് ആവശ്യപ്പെട്ട് തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ച യുവതി പൊലീസ് രക്ഷകരായെത്തും മുന്‍പ് ജീവനൊടുക്കി. ഝാന്‍സി റാണിയെന്ന 21 വയസുകാരിയാണ് കഴിഞ്ഞ ബുധനാഴ്ച ആത്മഹത്യ ചെയ്തത്. തെലുങ്കാനയിലെ നക്രേക്കലിലാണ് സംഭവം.
യുവതിയെ മാതാവും ഭര്‍ത്താവും ചേര്‍ന്ന് നിരന്തരം പീഡിപ്പിച്ചിരുന്നു. അമ്മയുടെയും ഭര്‍ത്താവിന്റെ ക്രുര പീഡനത്തില്‍ നിന്നും തന്നെ രക്ഷിക്കണം എന്നാവശ്യപ്പെട്ട് യുവതി തെലുങ്കാന മുഖ്യമന്ത്രിക്ക് കത്തയച്ചത്. മാതാവും ഭര്‍ത്താവും ചേര്‍ന്ന് തന്നെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുന്നതായി യുവതി തന്റെ കത്തില്‍ ചുണ്ടികാണിച്ചിരുന്നു. യുവതിയെ മാതാവും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തനുള്ള സാധ്യതയും പൊലീസ് തള്ളികളയുന്നില്ല. സംഭവത്തിനു ശേഷം യുവതിയുടെ മാതാവും ഭര്‍ത്താവും ഒളിവിലാണ്.
ആത്മഹത്യക്ക് ഒരു ദിവസം മുന്‍പായിരുന്നു യുവതി തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിന് കത്തയച്ചത്. എന്നാല്‍ ഹൈദരാബാദില്‍ നിന്നും നുറ് കിലോമീറ്റള്‍ താണ്ടി പൊലീസ് എത്തിയപ്പോഴേയ്ക്കും യുവതി മരിച്ചിരുന്നു. പൊലീസ് എത്തുമ്പോഴേയ്ക്കും ഝാന്‍സി താമസിച്ചിരുന്ന വീട് പുറത്തു നിന്നും പൂട്ടിയ നിലയിലായിരുന്നു തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ അയല്‍ക്കാരില്‍ നിന്നും യുവതിയുടെ മരണ വിവരം പൊലീസ് അറിയുന്നത്. യുവതിയുടെ മരമണാന്തര ചടങ്ങിനായി മാതാവും ഭര്‍ത്താവും പോയിരിക്കുകയാണ് എന്നാണ് അയല്‍ക്കാരില്‍ നിന്നും ലഭിച്ച വിവരം. ഇരുവര്‍ക്കുമായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
എഞ്ചിനീയറിംഗ് വിദ്യാര്‍ഥിയായ ഝാന്‍സി അമ്മയുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് വിവാഹത്തിന് തയ്യാറായത്. വിവാഹത്തിന്റെ ചിലവുകള്‍ക്ക് പണം നല്‍കിയത് ഭര്‍ത്താവിന്റെ വീട്ടുകാരായിരുന്നു. എന്നാല്‍ വിവാഹ ശേഷം പണം ചോദിച്ച് ഇയാള്‍ സ്ഥിരം യുവതിയെ ഉപദ്രവിച്ചിരുന്നു. പണം കണ്ടെത്തുന്നതിന് അമ്മയും ഭര്‍ത്താവും ചേര്‍ന്ന് യുവതിയെ വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയും ചെയ്തിരുന്നതായി കത്തില്‍ പറഞ്ഞിരുന്നു.