അമ്മിണിക്കും മകള്‍ക്കും സഹായഹസ്തവുമായി മഞ്ജു വാരിയര്‍

04:00pm 6/5/2016
download (6)
കൊരട്ടി മുരിങ്ങൂര്‍ ഗാന്ധി നഗര്‍ കോളനിയില്‍ കനാല്‍ പുറമ്പോക്കില്‍ കഴിയുന്ന അമ്മിണിക്കും മക്കള്‍ക്കും സഹായഹസ്തം നീട്ടി ചലച്ചിത്ര താരം മഞ്ജു വാരിയര്‍. പ്ലസ്ടു വിദ്യാര്‍ഥിനിയായ മകള്‍ ശ്രീജിതയുടെ പഠനത്തിന് ആവശ്യമായ പണം നല്‍കും. നിര്‍മാണം നടക്കുന്ന വീടിന്റെ പണി പൂര്‍ത്തിയാകും വരെ മറ്റൊരു വീട്ടിലേക്ക് മാറ്റി താമസിപ്പിക്കണം. അതിന് ആവശ്യമായ പണം നല്‍കുമെന്നും മഞ്ജു വാരിയര്‍ അറിയിച്ചു. അരക്ഷിതമായ കുടിലില്‍ കഴിയുന്ന അമ്മിണിയുടെയും കുടുംബത്തിന്റെയും വാര്‍ത്ത മനോരമയാണ് പുറത്തു കൊണ്ടുവന്നത്.

കൊരട്ടി പഞ്ചായത്തിലെ ഒന്നാം വാര്‍ഡിലാണ് അമ്മിണിയും (47) മക്കളും അരക്ഷിതമായ കുടിലില്‍ കഴിയുന്നത്. പഠനം ഇടയ്ക്കു നിര്‍ത്തിയ മകന്‍ ശ്രീജിത്ത് ഓട്ടോ ഓടിച്ചു കിട്ടുന്ന വരുമാനമാണ് ഏക ആശ്രയം. മകള്‍ ശ്രീജിത (17) പ്ലസ് ടു വിദ്യാര്‍ഥിനിയാണ്. അടച്ചുറപ്പുള്ള വീട്ടില്‍ മക്കളെ വളര്‍ത്തണമെന്ന സ്വപ്നം ബാക്കിവച്ച് അഞ്ചു വര്‍ഷം മുമ്പ് ഭര്‍ത്താവ് ശ്രീനിവാസന്‍ മരിക്കുമ്പോള്‍ കനാല്‍ പുറമ്പോക്കിലെ ഈ കുടില്‍ മാത്രമാണ് ആകെ സമ്പാദ്യം