‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു.

ഭ്രൂണഹത്യക്കെതിരെ പാട്ടുമായി കുഞ്ഞുശ്രേയ

10:30 AM 20/12/2016
download (6)
കോഴിക്കോട്: കൊച്ചു പാട്ടുകാരി ശ്രേയ ജയ്ദീപ് പാടിയ ഭ്രൂണഹത്യ പ്രമേയമാകുന്ന ‘അമ്മേ ഞാനൊരു കുഞ്ഞല്ലേ’ എന്ന ഗാനം ശ്രദ്ധേയമാകുന്നു. പുതിയ ആല്‍ബം ‘ഈശോയൊടൊപ്പം’ എന്ന ആല്‍ബത്തിലെയാണ് ഗാനം. ീ ഗാനം ഇതിനോടകം സോഷ്യല്‍ മീഡിയയിലും ശ്രദ്ധ നേടിക്കഴിഞ്ഞു.

ഒരു ഗസല്‍ ഉള്‍പ്പെടെ 10 പാട്ടുകളാണ് ഈശോയൊടൊപ്പം എന്ന ആല്‍ബത്തില്‍ ഉള്ളത്. ഇതിലെ പത്ത് പാട്ടുകളും പാടിയിരിക്കുന്നത് ശ്രേയ തന്നെയാണ്. ജോജോ ജോണിയാണ് ആല്‍ബത്തിന്റെ സംഗീത സംവിധായകന്‍.

ക്രിസ്തീയ ഭക്തിഗാനങ്ങളിലൂടെ ശ്രദ്ധേയനായ ബേബി ജോണ്‍ കളത്തിപ്പറമ്പിലിന്റെ ഗാനങ്ങള്‍ക്ക് ജോജോ ജോണിയാണ് സംഗീതം പകര്‍ന്നിരിക്കുന്നത്.ഏഴ് ലക്ഷത്തിലധികം പേരാണ് രണ്ടാഴ്ചക്കിടെ ആല്‍ബം യൂട്യൂബില്‍ കണ്ടത്.