അയ്യപ്പഭക്​തൻമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്​ അഞ്ച്​പേർക്ക്​ പരിക്ക്​

12:14 pm 18/11/2016
download
പത്തനംതിട്ട: അയ്യപ്പഭക്​തൻമാർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട്​ അഞ്ച്​ പേർക്ക്​ പരിക്കേറ്റു. ഇതിൽ രണ്ട്​ കുട്ടികളുടെ നില ഗുരുതരമാണ്​. ഭക്​തർ സഞ്ചരിച്ച സാൻട്രോ കാർ കെ.എസ്​.ആർ.ടി.സി ബസുമായി കൂട്ടിയിടിച്ചാണ്​ അപകടമുണ്ടായത്​. പരിക്കേറ്റവരിൽ നാലുപേരെ കോട്ടയം മെഡിക്കൽ കോളേജിലും ഒരാളെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. അയ്യപ്പദർശ​നം കഴിഞ്ഞ്​ മടങ്ങും വഴി നിലയ്​ക്കലിൽ വെച്ചാണ്​ അപകടമുണ്ടായത്​. കൊല്ലം സ്വദേശികളാണ്​ അപകടത്തിൽപ്പെട്ടത്​.
WRITE YOUR COMMENTS