05:20PM 22/06/2016
ന്യൂഡൽഹി: സർക്കാറിെൻറ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യനിൽ സർക്കാറിന് പൂർണ വിശ്വാസമുണ്ടെന്ന് കേന്ദ്ര ധനകാര്യ മന്ത്രി അരുൺ ജെയ്റ്റ്ലി. അരവിന്ദ് സുബ്രഹ്മണ്യനെതിരെ ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി വിമർശമുന്നയിച്ചതിന് പിന്നാലെയാണ് മറുപടി. സ്വാമിയുടെ കാഴ്ചപ്പാട് തങ്ങൾ പങ്കു വെക്കുന്നില്ലെന്നും ഉദ്യേഗസ്ഥരെ കടന്നാക്രമിക്കുേമ്പാൾ അത് ഏതെറ്റംവരെ ആകാമെന്ന് ഒാരോരുത്തരും ചിന്തിക്കേണ്ടതാണെന്നും വാർത്ത സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.
മരുന്നുകളുടെ ബൗദ്ധിക സ്വത്തവകാശത്തില്‍ അമേരിക്കക്ക് അനുകൂലമായി നിലപാട് സ്വീകരിച്ച വ്യക്തിയാണ് അരവിന്ദ് സുബ്രമണ്യമെന്നും ഗ്രീൻ കാർഡ് കൈവശമുള്ള അദ്ദേഹം ഇന്ത്യൻ പൗരനായിരിക്കില്ലെന്നും സ്വാമി ട്വിറ്ററിലൂടെ ആരോപിച്ചിരുന്നു.