അരവിന്ദ് കെജ്രിവാളിന്റെ കാർ അപകടത്തിൽപെട്ടു.

12:58 09/09/2016
images (2)
ചണ്ഡീഗഡ് : ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാർ പഞ്ചാബിൽ പോലീസ് വാഹനത്തിലിടിച്ചു. വെള്ളിയാഴ്ച രാവിലെ ലുധിയാനയിൽ നിന്ന് അമൃത്സറിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. കെജ്രിവാൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

20 കാറുകൾ അടങ്ങിയ കെജ്രിവാളിൻെറ വാഹന വ്യൂഹത്തിൻെറ മുമ്പിലേക്ക് ഒരു ബൈക്ക് പെട്ടന്ന് കടന്നുവന്നതാണ് അപകടത്തിനിടയാക്കിയത്. ടൊയോട്ട ഇന്നോവ കാറിലായിരുന്നു കെജ്രിവാൾ യാത്ര ചെയ്തിരുന്നത്. സീറ്റ് ബെൽറ്റ് ധരിച്ചിരുന്നതിനാൽ അപകടമൊഴിവാകുകയായിരുന്നു. കാറിലുണ്ടായിരുന്ന മറ്റ് ആം ആദ്മി പാർട്ടി നേതാക്കളായ ഭഗവത് മാൻ, എച്ച്.എസ് ഫൂൽക എന്നിവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ലുധിയാന റെയിൽവേ സ്റ്റേഷനിൽ ഇന്നലെ കെജ്രിവാളിനെതിരെ പ്രതിഷേധ ശ്രമം ഉണ്ടായതിനെ തുടർന്ന് പഞ്ചാബ് പൊലീസ് ഡൽഹി മുഖ്യമന്ത്രിയുടെ സുരക്ഷ വർധിപ്പിച്ചിരുന്നു. മൂന്നു ദിവസം പഞ്ചാബിലുള്ള കെജ്രിവാൾ ഇന്ന് സുവർണ ക്ഷേത്രം സന്ദർശിക്കും.