പതിനഞ്ചു വർഷത്തിനുശേഷം തനൂജ് ഭ്രമർ സംവിധാനം ചെയുന്ന ഡിയർ ഡാഡ് എന്ന ചിത്രത്തിലൂടെ ബോളീവൂഡിലെക്ക് തിരിച്ചുച്ചെത്തിയിരിക്കുകയാണ് അരവിന്ദ് സ്വാമി. തനി ഒരുവൻ എന്ന തമിഴ് ചിത്രത്തിലെ വില്ലൻ വേഷത്തിലൂടെ ആരാധകരെ ത്രസിപ്പിച്ച അരവിന്ദ് സ്വാമി,ഡിയർ ഡാഡില്‍ നിതിൻ സ്വാമി എന്ന 45 കാരന്റെ വേഷത്തിൽ എത്തുന്നു.
അച്ഛനും മകനും തമ്മിലുള്ള സൌഹൃദ ത്തിന്റെയും ആത്മ ബന്ധത്തിന്റെയും കഥ പറയുന്ന ചിത്രത്തിൽ അച്ഛനായി അരവിന്ദ് എത്തുന്പോൾ മകൻറെ വേഷം അവതരിപ്പിക്കുന്നത് ഹിമാനു ശർമയാണ്. ഇരുവരും ഒന്നിച്ചു നടത്തുന്ന യാത്രയിൽ ഉണ്ടാകുന്ന സംഭവങ്ങളിലൂടെയാണ്ചിത്രം പുരോഗമിക്കുന്നത്.
രാഘവ് അർജുൻ, ഉജ്ജ്വൽ കശ്യപ് എന്നിവർ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നു.