അരിസോണയില്‍ ബൈബിള്‍ നാടകം അരങ്ങേറി

ജോയിച്ചന്‍ പുതുക്കുളം
nadakom_pic2
അരിസോണ: ബൈബിളിലെ പഴയ നിയമ പുസ്തകത്തിലെ ജോസഫിന്റെ ജീവിത ചരിത്രം ആസ്പദമാക്കി സംഗീത നാടക ശില്പം ആരിസോണയിലെ ഡ്രീം സിറ്റി ചര്‍ച്ചില്‍ അരങ്ങേറി . രണ്ടു മണിക്കൂര്‍ വിശ്വാസികളെ ആനന്ദ സാഗരത്തിലാറാടിക്കുന്ന ഇതിന്റെ ഡയറക്ടര്‍ പാസ്റ്റര്‍ മാര്‍ക് സ്‌റ്റോഡാല്‍ഡ് ആണ്.

ജോസഫിനെയും ജീവിതത്തെയും സംഗീതത്തിലൂടെ റേച്ചല്‍ വരച്ചു കാണിക്കുമ്പോള്‍ , അതി മനോഹരമായ കോറിയോഗ്രാഫിയിലൂടെ കാതലീന്‍ ബ്രേസ് കാണികളെ ഈജിപ്തിലെത്തിക്കുന്നു . ഒന്നര മണിക്കൂര്‍ നീണ്ട ഈ സംഗീത ശില്പം എല്ലാവരുടെയും പ്രത്യേകിച്ചു കുഞ്ഞുങ്ങളുടെ മനസ്സിലേക്ക് ജോസഫിന്റെ ജീവിതവും ദൈവം ജോസഫിനെ ഉയര്‍ത്തിയ വഴിയും മായാതെ നിലനിര്‍ത്തുന്ന ഒന്നാണെന്നു എല്ലാവരും സമ്മതിക്കും . കൂടുതല്‍ വിവരങ്ങള്‍ക്ക്:
dreamctiychurch.us എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക .
വാര്‍ത്ത, ചിത്രങ്ങള്‍: സതീഷ് പദ്മനാഭന്‍