അരുണാചല്‍ പ്രദേശില്‍ മണ്ണിടിച്ചില്‍: 16 പേര്‍ കൊല്ലപ്പെട്ടു

07:00am 23/4/2016
download (3)

ഇറ്റാനഗര്‍: അരുണാചല്‍ പ്രദേശിലെ തവാങ്‌ ജില്ലയിലുണ്ടായ മണ്ണിടിച്ചിലില്‍ 16 പേര്‍ മരിച്ചു.
കനത്തമഴയെത്തുടര്‍ന്നു തൊഴിലാളി ക്യാമ്പിനു മുകളിലേക്ക്‌ മണ്ണിടിഞ്ഞു വീണുണ്ടായ അപകടത്തില്‍ നിരവധിപ്പേരെ കാണാതായിട്ടുമുണ്ട്‌. 16 മൃതദേഹങ്ങളാണ്‌ ഇതുവരെ കണ്ടെത്തിയിട്ടുള്ളത്‌. ചൈനീസ്‌ അതിര്‍ത്തിയിലെ തവാങ്‌ പട്ടണത്തില്‍നിന്ന്‌ നാലുകിലോമീറ്റര്‍ അകലെയുള്ള താംലയില്‍ കെട്ടിടനിര്‍മാണ തൊഴിലാളികള്‍ താമസിച്ചിരുന്ന ക്യാമ്പിനു മുകളിലേക്കാണ്‌ മണ്ണിടിഞ്ഞുവീണത്‌.
17 തൊഴിലാളികളാണു ക്യാമ്പില്‍ ഉണ്ടായിരുന്നതെന്ന്‌ അഡീഷണല്‍ ഡെപ്യൂട്ടി കമ്മിഷണര്‍ ലോദ്‌ ഗംബോ പറഞ്ഞു. തവാങിലും സമീപ ജില്ലകളിലും ദിവസങ്ങളായി കനത്ത മഴ തുടരുകയാണ്‌. നാമസായി ജില്ലയിലെ നോയ ദെഹിങ്‌ നദി കരകവിഞ്ഞൊഴുകുന്നത്‌ വെള്ളപ്പൊക്ക ഭീഷണിയുയര്‍ത്തിയിട്ടുണ്ട്‌.സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുഃഖം അറിയിച്ചു.