അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുല്‍ മരിച്ച നിലയില്‍

12:10pm 9/8/2016
download

ഇറ്റാനഗര്‍: അരുണാചലിലെ മുന്‍ മുഖ്യമന്ത്രി കലിഖോ പുലിനെ (47) വീടിനുള്ള മരിച്ച നിലയില്‍ കണ്‌ടെത്തി. മുഖ്യമന്ത്രിയുടെ ഇറ്റാനഗറിലെ ഔദ്യോഗിക വസതയില്‍ തൂങ്ങി മരിച്ച നിലയിലാണ് കലിഖോയെ കണ്‌ടെത്തിയതെന്ന് പോലീസ് അറിയിച്ചു. അരുണാചലിലെ വിമത നീക്കത്തിന് തുടക്കം കുറിച്ചത് കലിഖോ പുല്‍ ആയിരുന്നു. രാഷ്ട്രീയ പ്രതിസന്ധിയെത്തുടര്‍ന്ന് ബിജെപിയുടെ പിന്‍തുണയോടെയാണ് വിമത കോണ്‍ഗ്രസ് നേതാവായ പുല്‍ അരുണാചല്‍ മുഖ്യമന്ത്രിയായത്. എന്നാല്‍, ജൂലൈ 2016ന് സുപ്രീംകോടതി വിധിയെത്തുടര്‍ന്ന് നാലരമാസം നീണ്ട മുഖ്യമന്ത്രി പഥത്തില്‍നിന്ന് ഒഴിയേണ്ടിവന്നു.

നബാം തൂക്കി മന്ത്രിസഭയില്‍ അംഗമായിരുന്ന പുല്‍ വ്യക്തിപര കാരണങ്ങളെത്തുടര്‍ന്ന് വിമത നീക്കം നടത്തുകയായിരുന്നു. മുഖ്യമന്ത്രിസ്ഥാനം നഷ്ടപ്പെട്ടെങ്കിലും മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതി കലിഖോ പുല്‍ ഒഴിഞ്ഞിരുന്നില്ല. ഹൈക്കമാന്‍ഡിന്റെ ഇടപെടലിനെത്തുടര്‍ന്ന് വിമത സ്വരം അവസാനിപ്പിച്ച് കോണ്‍ഗ്രസില്‍ തിരിച്ചെത്തിയിരുന്നു.