അരുണാചല്‍ മുന്‍ മുഖ്യമന്ത്രിയുടെ മരണം ഐജി അന്വേഷിക്കും

09: 31 am 14/8/2016
download
ഇറ്റാനഗര്‍: അരുണാചല്‍ മുന്‍ മുഖ്യമന്ത്രി കലിഖോ പുളി (47) ന്റെ മരണം ഐജി റാങ്കിലുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ നേതൃത്തിലുള്ള സംഘം അന്വേഷിക്കുമെന്നു മുഖ്യമന്ത്രി പ്രേമ ഖണ്ഡു പറഞ്ഞു. അസ്വാഭാവിക മരണത്തിനാണു കേസെടുത്തിരിക്കുന്നത്.

ഈ മാസം ഒന്‍പതിനാണ് കലിഖോ പുളിനെ ഇറ്റാനഗറിലെ ഔദ്യോഗിക വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണെ്ടത്തിയത്. കിടപ്പുമുറിയിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ട്ത്. കലിഖോ പുളിന്റെ മരണത്തെത്തുടര്‍ന്ന് അരുണാചല്‍പ്രദേശിലെ വിവിധയിടങ്ങളില്‍ അരങ്ങേറിയ പ്രതിഷേധം അക്രമാസക്തമായിരുന്നു. ഉപ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വസതികള്‍ക്കു നേരേവരെ ആക്രമണമുണ്ടായി.

മൂന്നു ഭാര്യമാര്‍ക്കും നാലു മക്കള്‍ക്കും ഒപ്പമായിരുന്നു പുള്‍ കഴിഞ്ഞിരുന്നത്.