അരൂർ അപകടം: കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി

12:10 pm 18/11/2016
images
അരൂർ: : അരൂര്‍-കുമ്പളം പാലത്തില്‍ നിന്ന്​ വാന്‍ കായലിലേക്ക് വീണ് ഉണ്ടായ അപകടത്തില്‍ കാണാതായ അഞ്ചുപേരില്‍ രണ്ടുപേരുടെ മൃതദേഹം കൂടി ഇന്ന്​ ലഭിച്ചു. ഇതോടെ അപകടത്തിൽ കാണാതായ എല്ലാവരുടെയും മൃതദേഹം കിട്ടി. വാഹനത്തി​െൻറ ഡ്രൈവർ നിജാസ്​ അലിയും നാല്​ നേപ്പാളി സ്വദേശികളുമായിരുന്നു അപകടത്തിൽപ്പെട്ടത്​.

​അപകടത്തിൽ നേപ്പാൾ സ്വദേശികൾ ഉൾപ്പെട്ടതിനെ കുറിച്ച്​ സംസ്​ഥാന സർക്കാർ ദേശീയ ആഭ്യന്തര മന്ത്രാലയത്തിന്​ റിപ്പോർട്ട്​ നൽകിയിട്ടുണ്ട്​. കേന്ദ്ര സർക്കാർ ഇൗ അപകടത്തെ ക​ുറിച്ച്​ നേപ്പാളി സർക്കാരുമായി ആശയവിനിമയം നടത്തി വരികയാണ്​. മരിച്ച നേപ്പാളി സ്വദേശികളുടെ മൃതദേഹം സംസ്​കരിക്കുന്നതിലുൾപ്പടെ ഇനിയും തീരുമാനമുണ്ടാകേണ്ടിയിരിക്കുന്നു.