അറ്റ്‌ലാന്റ ഇമ്മാനുവേല്‍ സിഎസ്‌ഐ കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7മുതല്‍

07:45 pm 6/10/2016
– ജീമോന്‍ റാന്നി
Newsimg1_32178314
അറ്റ്‌ലാന്റ : ഇമ്മാനുവേല്‍ സിഎസ്‌ഐ കോണ്‍ഗ്രിഗേഷന്റെ ആഭിമുഖ്യത്തില്‍ 13­ാം വാര്‍ഷിക കണ്‍വന്‍ഷന്‍ ഒക്ടോബര്‍ 7,8,9(വെള്ളി, ശനി, ഞായര്‍) തീയതികളില്‍ നടക്കും.

വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 7ന് യോഗങ്ങള്‍ ആരംഭിക്കും. ഞായറാഴ്ച വിശുദ്ധ കുര്‍ബാന ശുശ്രൂഷയോടനുബന്ധിച്ച് സമാപനപ്രസംഗവും ഉണ്ടായിരിക്കും. അമേരിക്കയിലെ വിവിധ സ്ഥലങ്ങളില്‍ കണ്‍വന്‍ഷന്‍ പ്രസംഗങ്ങള്‍ നടത്തിവരുന്ന പ്രമുഖ കണ്‍വന്‍ഷന്‍ പ്രസംഗകനും ഗായകനും കീബോര്‍ഡിസ്റ്റുമായ ഇവാന്‍ജലിസ്റ്റ് ബേബിക്കുട്ടി പുല്ലാടാണു മുഖ്യപ്രസംഗകന്‍.

ഒക്ടോബര്‍ 8 ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അഞ്ചുവരെ യുവജനങ്ങള്‍ക്കായി യൂത്ത് സെഷനും ക്രമീകരിച്ചിട്ടുണ്ട്.

വെസ്റ്റ്മിനിസ്റ്റര്‍ ഗ്രിസ്‌ബെറ്റീരിയന്‍ ചര്‍ച്ചില്‍ (യൂത്ത് സെന്റ്ര്‍ 2208, ഈസ്റ്റ് മെയിന്‍ സ്ട്രീറ്റ്, സ്‌നെല്‍വില്ലെ, ജിഎ, 30078)നടത്തുന്ന കണ്‍വന്‍ഷന്‍ യോഗങ്ങളില്‍ കടന്നു വന്നനുഗ്രഹം പ്രാപിക്കാന്‍ ഏവരെയും ക്ഷണിക്കുന്നുവെന്ന് ഇടവക ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബാബു സി.വര്‍ഗീസ് (കണ്‍വീനര്‍), 7708805605 അലിയ സ്റ്റീഫന്‍ (സെക്രട്ടറി)9097819941 ജേക്കബ് ചെറിയാന്‍ (ജോ. െസക്രട്ടറി) 7709828155 ആനിയമ്മ ജോണ്‍(ട്രഷറര്‍) 7709788341