അല’യുടെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ച് കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു

09:33 am 3/11/2016

ഷോളി കുമ്പിളുവേലി
Newsimg1_79840064
ന്യൂയോര്‍ക്ക്: “ആര്‍ട്ട് ലവേഴ്‌സ് ഓഫ് അമേരിക്ക (അല) യുടെ മൂന്നാം വര്‍ഷികത്തോടനുബന്ധിച്ച് സ്കൂള്‍ കുട്ടികള്‍ക്കായി ഉപന്യാസ മത്സരം നടത്തുന്നു. അഞ്ചാം ക്ലാസ് മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്ക് ഈ മത്സരത്തില്‍ പങ്കെടുക്കാവുന്നതാണ്. ‘ഇന്‍ഡ്യയെക്കുറിച്ചുള്ള എന്റെ ഓര്‍മ്മകള്‍’ എന്നതാണ് ലേഖന വിഷയം. ഇംഗ്ലീഷിലോ മലയാളത്തിലോ എഴുതാവുന്നതാണ്. ലേഖനങ്ങള്‍ രണ്ടുപേജില്‍ കവിയരുത്.

വിദഗ്ധ പാനല്‍ ലേഖനങ്ങള്‍ വിലയിരുത്തുകയും ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്ക് ക്യാഷ് അവാര്‍ഡുകളും, ട്രോഫികളും നവംബര്‍ 26-നു ശനിയാഴ്ച വൈറ്റ് പ്ലെയിന്‍സില്‍ വച്ചു വര്‍ണ്ണാഭമായി നടക്കുന്ന അലയുടെ മൂന്നാമത് വാര്‍ഷികാഘോഷ വേദിയില്‍ വച്ചു കേരളത്തിന്റെ മുന്‍ വിദ്യാഭ്യാസ വകുപ്പ് മന്ത്രി എം.എ. ബേബി നല്‍കുന്നതാണ്.

സമ്മാനാര്‍ഹമാകുന്ന ലേഖനങ്ങള്‍ കേരളത്തിലെ മുഖ്യധാരാ മാസികകളില്‍ പ്രസിദ്ധീകരിക്കുന്നതാണ്. താത്പര്യമുള്ള കുട്ടികള്‍ താഴെപ്പറയുന്ന ഇമെയില്‍ വിലാസത്തില്‍ നവംബര്‍ 14-നു മുമ്പ് ലേഖനങ്ങള്‍ അയച്ചുതരിക.
alakidscontest@gmail.com

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഡോ. രവി പിള്ള (201 970 7275), രമേഷ് നായര്‍ (862 243 2303).
Newsimg2_80969308