10:30am 11/5/2016
– പി. പി. ചെറിയാന്
ഫിനിക്സ്(അരിസോണ): മേയ് 13 മുതല്‍ 15 വരെ അരിസോണ ഫിനിക്സില്‍ വെച്ചു നടക്കുന്ന ഫെഡറേഷന് ഓഫ് അലിഗര്‍ അലുമിനി അസ്സോസിയേഷന്റെ പതിനഞ്ചാമത് വാര്‍ഷിക കണ്വെന്ഷന് ഫിനിക്സ് സൗത്ത് മൗണ്ടന്‍ ഷെറാട്ടന്‍ ഹോട്ടല്‍ ഒരുങ്ങി. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിച്ചേരുന്ന അലിഗര്‍ യൂണിവേഴ്സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ സംഗമ വേദിയാവുകയാണ് ഷെറാട്ടന്‍ ഹോട്ടല്‍.
അലിഗര്‍ മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍ ലഫ്. ജനറല്‍ സമീറുദ്ദീന്‍ ഷാ മുഖ്യാതിഥിയായി പങ്കെടുക്കും. പത്മശ്രീ സഫര്‍ ഇക്ബാല്‍ (ഒളിമ്പ്യന്‍ ആന്‍ഡ് ക്യാപ്റ്റന്‍ ഓഫ് ഇന്ത്യന്‍ നാഷണല്‍ ഹോക്കി ടീം), ഡോ. നദീം ടറിന്, ഡോ. ഷാഹിദ് ജമീല്‍, ഡോ. സുഹെയ്ല്‍ സബീര്‍, പ്രോഫ. സഫിയാന്‍ ബഗ് തുടങ്ങിയ പ്രമുഖര്‍ കണ്‍വെന്‍ഷനില്‍ വിവിധ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
സമ്മേളനത്തിന്റെ ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായതായി ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ ഫെയ്സല്‍ സലിം പറഞ്ഞു. അരിസോണ അലുമിനി അസ്സേസിയേഷനാണ് കണ്വെന്ഷന് ആതിഥേയത്വം വഹിക്കുന്നത്. സമ്മേളനം വിജയിപ്പിക്കുന്നതിന് എല്ലാ പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണം ഷഹാബു ഹുസൈന്, സുഹെയ്ല്‍ അഗ്വാനി എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് 480 452 3367, 480 452 4852