07:00pm 01/6/2016
– പി.പി.ചെറിയാന്‍
ഫിനിക്‌സ്: അലിഗര്‍ അലുമിനി അസ്സോസിയേഷന്‍ 15-മത് വാര്‍ഷീക സമ്മേളനം ഫിനിക്‌സ് സൗത്ത് മൗണ്ടന്‍ ഷെറാട്ടണ്‍ ഹോട്ടലില്‍ വെച്ചു മെയ് 13 മുതല്‍ 15വരെ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു നോര്‍ത്ത് അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും എത്തിചേര്‍ന്ന അലിഗര്‍ യൂണിവേഴ്‌സിറ്റി പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ അപൂര്‍വ്വ സംഗമ വേദിയായിരുന്നു ഷെറാട്ടണ്‍ ഹോട്ടല്‍.
മെയ് 13 വൈകീട്ട് പ്രതിനിധികളുടെ റജിസ്‌ട്രേഷന്‍ ആരംഭിച്ചു. തുടര്‍ന്ന് ഉല്‍ഘാടന സമ്മേളനം നടന്നു. മൂന്നു ദിവസമായി നടന്ന സമ്മേളനത്തില്‍ അലിഗര്‍ മുസ്ലീം യൂണിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സലറും, ലഫ്റ്റന്റ് ജനറലുമായ സമീറുദ്ദീന്‍ ഷാ മുഖ്യാതിഥിയായി പങ്കെടുത്തു. പത്മശ്രീ സഫര്‍ ഇക്‌സാല്‍(ഒളിമ്പ്യന്‍ ആന്റ് ക്യാപ്റ്റന്‍ ഓഫ് ഇന്ത്യ നാഷ്ണല്‍ ഹോക്കി ടീം), ഡോ. നദീംറുറിന്‍, ഡോ. ഷാഹിദ് ജമാല്‍, ഡോ. സുഹൈയ്ല്‍ സബീര്‍, പ്രൊഫ.സഫിയാന്‍ ബഗ് തുടങ്ങിയവര്‍ വിവിധ പഠന, പരിശീലന ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്‍കി. പ്രോഗ്രാം ഓര്‍ഗനൈസിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ഫെയ്‌സന്‍ സലിം മുഖ്യാതിഥികളേയും, പ്രതിനിധികളേയും സ്വാഗതം ചെയ്തു. എഫ്.എ.എ.എ. പ്രസിഡന്റ് ഫെയ്‌സല്‍ സലീം സമ്മേളനത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സുഹെയ്ല്‍ അഗ് വാനി നന്ദി രേഖപ്പെടുത്തി. സമ്മേളനത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും, ബാങ്ക്വറ്റും സൈറ്റ് സീയിങ്ങും ഉണ്ടായിരുന്നു. അരിസോണ അലിഗര്‍ അലുമിനി അസ്സോസിയേഷനാണ് സമ്മേളനത്തിന് ആതിഥേയത്വം വഹിച്ചത്.