അല്‍ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു.

09:32 am 28/9/2016
images (12)

അബൂദബി: അല്‍ഐന്‍ ജബല്‍ ഹഫീത് മലമുകളിലെ റോഡില്‍നിന്ന് താഴേക്ക് പതിച്ച കാര്‍ കത്തിയമര്‍ന്ന് മലയാളി യുവാവ് മരിച്ചു. തിങ്കളാഴ്ച വൈകിട്ടാണ് അപകടം. മലയില്‍നിന്ന് ഇറങ്ങുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ താഴ്ചയിലേക്ക് മറിയുകയും കത്തിയമരുകയുമായിരുന്നു.
മൃതദേഹം തിരിച്ചറിയാനാവാത്തവിധം കത്തിയിട്ടുണ്ട്. കാറിന്‍െറ വിവരങ്ങള്‍ വെച്ചാണ് മലയാളിയാണ് മരിച്ചതെന്ന് കരുതുന്നത്.
ബുധനാഴ്ച മാത്രമേ ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ അധികൃതരില്‍ നിന്ന് ലഭ്യമാകൂവെന്ന് ബന്ധുക്കള്‍ അറിയിച്ചു.