അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും പിണറായി.

09:50 am 14/10/2016

download (6)

തിരുവനന്തപുരം: വേലി തന്നെ വിളവ് തിന്നുന്ന രീതി അംഗീകരിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് പൊലീസിന്‍റെ പാസിങ് ഔട്ട് പരേഡിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. അഴിമതിക്ക് വശംവദരായരെ കുറിച്ച് പരാതികൾ കിട്ടിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പിണറായി കൂട്ടിച്ചേർത്തു.
ജനങ്ങളെ വർഗീയമായി ഭിന്നിപ്പിക്കാൻ ഹീന ശ്രമം നടക്കുന്നുണ്ട്. ഭീകരതയുടെ ഭീഷണി പുറത്തുനിന്ന് മാത്രമല്ല സംസ്ഥാനത്തിനകത്തുമുണ്ട്. പൊലീസുകാര്‍ ജനങ്ങളോട് മര്യാദയോടെ പെരുമാറണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മൂന്നാംമുറ അവസാനിപ്പിക്കണം, അഴിമതിക്കാര്‍ക്കെതിരെ കര്‍ശനനടപടിയുണ്ടാകും. പുതിയ കാലത്തെ വെല്ലുവിളികള്‍ നേരിടാന്‍ പൊലീസിന്‍റെ ആള്‍ബലവും അടിസ്ഥാനസൗകര്യങ്ങളും വര്‍ധിപ്പിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.