അവള്‍ എത്തി, മോഹിപ്പിക്കുന്ന സ്വര്‍ണ്ണമത്സ്യത്തേപ്പോലെ

08:30am 15/5/2016

download (1)
എല്ലാക്കണ്ണുകളും അവളിലേയ്ക്കായിരുന്നു. കാന്‍ ചലിച്ചിത്രമേളയിയെ ആ ചുവന്ന പരവതാനിയില്‍ അവളുടെ വരവും കാത്ത് ആയിരങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ മാത്രമല്ല ലോകം മുഴുവനുള്ള ആരാധകരും ആഷിന്റെ വരവു ആകാംഷയോടെ കാത്തിരിക്കുകയായിരുന്നു. സ്വര്‍ണ്ണവര്‍ണ്ണമുള്ള ഗൗണില്‍ ഒരു മത്സ്യ കന്യകയേപ്പോലെ ആഷ് എത്തിയപ്പോള്‍ റെഡ്കാര്‍പ്പറ്റ് വീണ്ടും ഉണര്‍ന്നു. ഇത് 15-ാം തവണയാണ് ഐശ്വര്യ കാന്‍ ഫിലിം ഫെസ്റ്റുവലിന് എത്തുന്നത്. പലപ്പോഴും ഫാഷന്‍ പ്രേമികളുടെ ചിന്തകള്‍ക്കും അപ്പുറത്തായിരിക്കും ഐശ്വര്യയുടെ വേഷവിധാനം. ഇത്തവണയും അതു തന്നെ സംഭവിച്ചു.
എന്നാല്‍ ഇത്തവണ ആഷിനൊപ്പം കുഞ്ഞ് ആരാധ്യയും ഉണ്ടായിരുന്നു. സ്വര്‍ണ്ണ നിറത്തിലുള്ള ഗൗണിലെത്തിയ ആഷ് ആഭരണങ്ങള്‍ ഒന്നും ധരിച്ചിരുന്നില്ല. സ്ഥിരം ഐശ്വര്യ സ്‌റ്റൈയിലിലായിരുന്നു മുടിയിഴകള്‍. ന്യൂഡ് മെയ്ക്കപ്പും ഐശ്വര്യയുടെ ഭംഗി വര്‍ധിപ്പിച്ചു. സ്‌മോക്കി ബ്ലൂ ഐഷാഡോയാണ് ഉപയോഗിച്ചിരുന്നത്.എന്തായലും ഇത്തവണയും കാനിലെ ശ്രദ്ധാ കേന്ദ്രം ആഷ് തന്നെയായിരുന്നു. ആഷ് ഇപ്പോള്‍ സരബ്ജിത്ത് എന്ന ചിത്രത്തിന്റെ തിരക്കിലാണ്. 69-ാം കാന്‍ ഫിലിം ഫെസ്റ്റുവല്‍ ആയിരുന്നു ഇത്.