അസ്ഹർ മഹമ്മൂദിനെ പാക്കിസ്‌ഥാൻ ബൗളിംഗ് കോച്ചായി നിയമിച്ചു

01.44 AM 04/11/2016
Azhar_Mahmood_031116
കറാച്ചി: മുൻ ഓൾ റൗണ്ടർ അസ്ഹർ മഹമ്മൂദിനെ പാക്കിസ്‌ഥാൻ ബൗളിംഗ് കോച്ചായി നിയമിച്ചു. നവംബർ 17 മുതൽ ആരംഭിക്കുന്ന ന്യൂസിലൻഡ് പര്യടനം മുതലാണ് അസ്ഹർ ചുമതലയേറ്റെടുക്കുന്നത്. 2016–ലെ ഏഷ്യാ കപ്പ് ട്വന്റി–20 പാക്കിസ്‌ഥാനെ അസ്ഹർ പരിശീലിപ്പിച്ചിട്ടുണ്ട്.

21 ടെസ്റ്റിലും 141 ഏകദിനങ്ങളിൽ പാക്ക് കുപ്പാം അണിഞ്ഞ താരമാണ് അസ്ഹർ. ടെസ്റ്റിൽ 39 വിക്കറ്റും ഏകദിനത്തിൽ 123 വിക്കറ്റും അസ്ഹർ സ്വന്തമാക്കിയിട്ടുണ്ട്.