ആം ആദ്മി പ്രവർത്തകൻ പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു

03:30 PM 20/07/2016
download (4)
ന്യൂഡൽഹി: ആം ആദ്മി പ്രവർത്തകൻ തന്നെ ലൈംഗിംകമായി പീഡിപ്പിച്ചുവെന്ന് പരാതി നൽകിയ പാർട്ടി പ്രവർത്തക ആത്മഹത്യ ചെയ്തു. നരേലയിലെ വസതിയിൽ വെച്ച് വിഷം കഴിച്ച യുവതി ആശുപത്രിയിലാണ് മരണമടഞ്ഞത്. സംഭവത്തിൽ ഡൽഹി സർക്കാർ മജിസ്ട്രേറ്റ് തല അന്വേഷണത്തിന് ഉത്തരവിട്ടു.

താൻ പരാതി നൽകിയ കേസിൽ സഹപ്രവർത്തകനായ രമേശ് വാധ്വക്ക് ജാമ്യം ലഭിച്ചതിൽ യുവതി ഏറെ അസ്വസ്ഥയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. രമേശ് വാധ്വയെ ആം ആദ്മി എം.എൽ.എ സംരക്ഷിച്ചിരുന്നതായി യുവതിയുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.

എന്നാൽ, എ.എ.പി പ്രവർത്തകയുടെ പരാതി ലഭിച്ചിട്ടും പാർട്ടി നടപടിയെടുത്തില്ലെന്ന് ബി.ജെ.പി ആരോപിച്ചു. മാസങ്ങൾക്കുമുമ്പ് യുവതി പരാതി ഉന്നയിച്ചിട്ടും നേതാക്കൾ ഇത് അവഗണിക്കുകയായിരുന്നുവെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.