ആകാശ് വേണ്ട, ഇസ്രായേല്‍ മിസൈല്‍ മതിയെന്ന് സൈന്യം

04:19pm 30/3/2016
download (1)
ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശീയമായി നിര്‍മിക്കുന്ന ആകാശ് മിസൈലുകള്‍ ഇനി ആവശ്യമില്ലെന്ന് സൈന്യം. നേരത്തെ ഓര്‍ഡര്‍ ചെയ്തിരുന്ന 14,180 കോടി രൂപയുടെ ആയുധങ്ങള്‍ ലഭിച്ചെന്നും ഇനി ഇസ്രായേല്‍ നിര്‍മിത അത്യാധുനിക ആയുധങ്ങളാണ് വേണ്ടതെന്നും സൈന്യം ആവശ്യപ്പെട്ടു. ആയുധങ്ങള്‍ക്കായി ഇനിയും വിദേശ രാജ്യങ്ങളെ ആശ്രയിക്കേണ്ടി വരുന്നത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിക്ക് തിരിച്ചടിയാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

ആകാശ് മിസൈലുകളുടെ അസ്ഥിരത ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യന്‍ നാവികസേനയും ആകാശ് മിസൈലുകള്‍ ഉപേക്ഷിച്ച് ഫ്രാന്‍സില്‍ നിന്നുള്ള മിസൈലു?കള്‍ ആവശ്യപ്പെട്ടിരുന്നു.

പുറത്തുനിന്നുള്ള വ്യോമാക്രമണങ്ങള്‍ തടയാന്‍ ആകാശ് ഫലപ്രദമല്ലെന്ന് കരസേന നടത്തിയ പരിശോധനയില്‍ കണ്ടെത്തിയെന്നാണ് റിപ്പോര്‍ട്ട് റഷ്യ, സ്വീഡന്‍, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മിസൈലുകള്‍ പരീക്ഷണം നടത്തിയതില്‍ ഇസ്രായേലെന്റ സ്‌പൈഡര്‍ മിസൈലുകളാണ് മികച്ചതെന്ന് സൈന്യം പറയുന്നു.