ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു

12.43 AM 08-07-2016
Emmanuel_Chidi_070716
ഇറ്റലിയില്‍ വംശീയ ആക്രമണത്തില്‍ കറുത്തവര്‍ഗക്കാരന്‍ കൊല്ലപ്പെട്ടു. നൈജീരിയക്കാരനായ യുവാവാണ് കൊല്ലപ്പെട്ടത്. സംഭവുമായി ബന്ധപ്പെട്ട് ഒരാള്‍ അറസ്റ്റിലായി. ഇമ്മാനുവേല്‍ ചിഡി (36) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ചൊവ്വാഴ്ച പോലോ കാല്‍സിനോറയിലായിരുന്നു സംഭവം.
ഇമ്മാനുവേലും കൂട്ടുകാരിയും വഴിയിലൂടെ നടന്നുപോകുമ്പോള്‍ വംശീയ അധിക്ഷേപത്തിനു വിധേയനായി. അക്രമിയും ഇമ്മാനുവേലും തമ്മില്‍ വാക്കുതര്‍ക്കമുണ്ടാകുകയും ഇത് സംഘര്‍ഷത്തില്‍ കലാശിക്കുകയുമായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇമ്മാനുവേല്‍ ആശുപത്രിയില്‍ ബുധനാഴ്ച മരണത്തിനു കീഴടങ്ങി. സംഭവത്തില്‍ മേയര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.