ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോ; സ്ത്രീകളുടെ ക്ഷേത്ര പ്രവേശ വിഷയത്തില്‍ സുപ്രീംകോടതി വിലക്ക് ഭരണഘടനാപരമായി നിലനില്‍ക്കില്ല

04:41pm 11/04/2016
Sabarimala
ന്യൂഡല്‍ഹി: ക്ഷേത്രങ്ങളിലെ സ്ത്രീ പ്രവേശ വിഷയത്തില്‍ നിര്‍ണായക ഇടപെടലുകളുമായി സുപ്രീംകോടതി. സ്ത്രീകള്‍ക്കുള്ള വിലക്ക് പ്രഥമദൃഷ്ട്യാ ഭരണഘടനാപരമായി നിലനില്‍ക്കുന്നതല്‌ളെന്ന് പറഞ്ഞ കോടതി ആചാരങ്ങള്‍ക്ക് ഭരണഘടനയെ മറികടക്കാന്‍ കഴിയുമോയെന്നും ചോദിച്ചു. ശബരിമല ക്ഷേത്രത്തിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കേസ് പരിഗണിക്കവെയാണ് സുപ്രീംകോടതിയുടെ ശ്രദ്ധേയമായ പരാമര്‍ശം.
എന്തടിസ്ഥാനത്തിലാണ് ശബരിമല ക്ഷേത്രത്തില്‍ പ്രവേശിക്കുന്നതില്‍ നിന്നും സ്ത്രീകളെ തടയുന്നതെന്ന് കോടതി ചോദിച്ചു. ജീവശാസ്ത്രപരമായ കാര്യങ്ങളുടെ പേരില്‍ വിവേചനം പാടില്ല. ആര്‍ത്തവം ഒരു ശാരീരിക അവസ്ഥയാണ്. ക്ഷേത്രങ്ങള്‍ പൊതുസ്ഥാപനങ്ങളാണെന്നും ആചാരങ്ങളെ സംബന്ധിച്ച ശരി തെറ്റുകളിലേക്ക് കടക്കുന്നില്‌ളെന്നും ലിംഗവിവേചനമാണ് പ്രശ്‌നത്തെ ഗൗരവമാക്കുന്നതെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ദീപക് മിശ്ര, പിനാകി ചന്ദ്ര ഗോസ്, എസ്.വി. രമണ എന്നിവരടങ്ങുന്ന മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന സമീപനത്തെ ജനുവരിയില്‍ കേസ് പരിഗണിച്ചപ്പോഴും സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.