‘ആടുജീവിതം’ ത്രീഡി സിനിമയാക്കുമെന്ന് എഴുത്തുകാരന്‍ ബിന്യാമിന്‍.

12;43pm 17/3/2016

Prithviraj Sukumaran

കോട്ടയം: താന്‍ എഴുതിയ മലയാളം നോവല്‍ ‘ആടുജീവിതം’ ത്രീഡി സിനിമയാക്കുമെന്ന് എഴുത്തുകാരന്‍ ബിന്യാമിന്‍. കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകനിലവാരത്തില്‍ പൂര്‍ത്തീകരിക്കുന്ന സിനിമയുടെ നായകനായി നടന്‍ പൃഥ്വിരാജുമായി ഒരുവര്‍ഷത്തെ കരാറും ഒപ്പിട്ടുണ്ട്. മരുഭൂമിയിലെ ആടുവളര്‍ത്തല്‍ കേന്ദ്രത്തില്‍ യുവാവ് അനുഭവിക്കേണ്ടിവന്ന കഥയുടെ ആശയം ചോര്‍ന്നുപോകാതിരിക്കാനുള്ള ശ്രമകരമായ ദൗത്യം നിര്‍വഹിക്കുന്നത് സംവിധായകന്‍ ബ്‌ളെസിയാണ്. നോവല്‍ സിനിമയാക്കണമെന്ന സ്വപ്നം പൂവണിയാന്‍ സംവിധായകന്‍ ബ്‌ളെസിയുമായി നിരവധി ചര്‍ച്ച നടത്തി. വന്‍ മുതല്‍മുടക്കുള്ള ചിത്രത്തിന് നിര്‍മാതാവിനെ കണ്ടത്തൊന്‍ തുടക്കത്തില്‍ പ്രയാസം നേരിട്ടു. ആ തടസ്സം നീങ്ങി നിര്‍മാതാവ് എത്തിയതോടെയാണ് ‘ആടുജീവിതം’ സിനിമയാവുന്നത്. മരുഭൂമിയുടെ ദൃശ്യഭംഗിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാണ് സിനിമയെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.