ആണ്‍കുഞ്ഞുണ്ടായില്ല; മാതാവ് പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊന്നു

O8:43 PM 09/09/2016
images (2)

ജയ്പൂര്‍: രാജസ്ഥാനിലെ ജയ്പൂരില്‍ മാതാവ് നാലു മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തി. സംഭവത്തില്‍ നേഹ ഗോയല്‍ (35) നെ പൊലീസ് അറസ്റ്റു ചെയ്തു.
ആഗസ്റ്റ് 26 ന് കുഞ്ഞിനെ ഉപയോഗ ശ്യൂന്യമായ എയര്‍ കണ്ടീഷനുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്തെുകയായിരുന്നു. പുതപ്പില്‍ പൊതിഞ്ഞ കുഞ്ഞിന്‍റെ കഴുത്ത് മൂര്‍ച്ചയേറി ആയുധംകൊണ്ട് മുറിച്ച നിലയിലായിരുന്നു. കൂടാതെ ദേഹത്ത് 17 ഓളം മുറിവുകള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കുഞ്ഞിന്‍റെ മാതാവ് നേഹ അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്തുകയായിരുന്നുവെന്ന് കണ്ടത്തെി.

കൃത്യമായ തെളിവകുളുടെയും രക്തസാമ്പിളുകളുടെ ഫോറന്‍സിക് പരിശോധനക്കു ശേഷം വ്യാഴാഴ്ചയാണ് നേഹയെ അറസ്റ്റു ചെയ്തത്. എട്ടു വയസുള്ള പെണ്‍കുഞ്ഞിന്‍റെ അമ്മ കൂടിയായ നേഹ രണ്ടാം തവണയും പെണ്‍കുഞ്ഞുണ്ടായതിന്‍റെ മനോവിഷമത്തിലാണ് കൊലനടത്തിയതെന്ന് സമ്മതിച്ചു. അപായപ്പെടുത്തി എ.സിയില്‍ ഉപപേക്ഷിച്ച ശേഷം നേഹ കുഞ്ഞിനെ കാണാനില്ളെന്ന് കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നു. രണ്ടു മണിക്കൂര്‍ കഴിഞ്ഞാണ് കുടുംബാംഗങ്ങള്‍ കുഞ്ഞിന്‍റെ മൃതദേഹം കണ്ടത്തെിയത്.
ആണ്‍കുഞ്ഞ് പിറക്കുന്നതിന് വേണ്ടി നിരവധി പൂജകളും മറ്റും നടത്തിയിരുന്നതായും ഐ.വി.എഫ്, വാടക ഗര്‍ഭപാത്രം എന്നീ മാര്‍ഗങ്ങള്‍ ആലോചിച്ചിരുന്നതായും കുടുംബാംഗങ്ങള്‍ അറിയിച്ചു.