ആതിരപ്പള്ളി പദ്ധതി നടപ്പാക്കുമെന്ന് കടകംപള്ളി സുരേന്ദ്രൻ

11:00 AM 18/10/2016
download (8)
തിരുവനന്തപുരം: ആതിരപ്പള്ളി ജല വൈദ്യുത പദ്ധതിക്കായി നടപടികൾ സ്വീകരിച്ചു വരികയാണെന്ന് വൈദ്യുത മന്ത്രി കടകംപള്ളി സുരേന്ദ്രൻ. പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു. ഇതിനായി കേന്ദ്രം കൂടുതൽ സമയം അനുവദിച്ചിട്ടുണ്ട്. സമവായത്തിലൂടെ പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതിരപ്പിള്ളി പദ്ധതി അടിച്ചേല്‍പ്പിക്കില്ലെന്ന് കടകംപള്ളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാറിന് നിര്‍ബന്ധ ബുദ്ധിയില്ലെന്നും എല്ലാവരുമായും കൂടിയാലോചിച്ചേ തീരുമാനമെടുക്കുകയുള്ളൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. അതിരപ്പള്ളി പദ്ധതി നാടിന്​ ആവശ്യമാണെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയനും അഭിപ്രായപ്പെട്ടിരുന്നു.