ആതിരപ്പിള്ളിയില്‍ നിര്‍ബന്ധബുദ്ധിയില്ല: കടകംപള്ളി

06:50pm 31/5/2016
download (5)
തിരുവനന്തപുരം: ആതിരപ്പിള്ളി ജലവൈദ്യൂതി പദ്ധതി വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ അയയുന്നുവെന്ന് സൂചന. പദ്ധതി നടപ്പാക്കിയേ തീരുവെന്ന നിര്‍ബന്ധബുദ്ധി സര്‍ക്കാരിനില്ലെന്ന് വൈദ്യൂതിമന്ത്രി കടംകപള്ളി സുരേന്ദ്രന്‍. എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്‌തേ വിഷയത്തില്‍ തീരുമാനമുണ്ടാകൂ. ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച് സുപ്രീം കോടതി തീര്‍പ്പ് കല്പിക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ നിലപാടെന്നും അദ്ദേഹം തിരുവനന്തപുരം പ്രസ് ക്ലബിന്റെ ‘മുഖാമുഖം’ പരിപാടിയില്‍ പറഞ്ഞു.
ജനങ്ങള്‍ വേണമെങ്കില്‍ മാത്രമേ പദ്ധതി നടപ്പാക്കൂ. സമവായം ഉണ്ടാക്കിയ ശേഷമേ വന്‍കിട പദ്ധതിയുമായി മുന്നോട്ടുപോകൂം. മുടങ്ങിക്കിടക്കുന്ന വൈദ്യുതി പദ്ധതികള്‍ എല്ലാം സമയബന്ധിതമായി പൂര്‍ത്തിയാക്കും. വൈദ്യുത പ്രതിസന്ധി പരിഹരിക്കാന്‍ വന്‍കിട പദ്ധതികള്‍ അനിവാര്യമാണ്. എന്നാല്‍ വിവാദങ്ങഴില്‍ സര്‍ക്കാരിന് താല്‍പര്യമില്ല. സംസ്ഥാനത്ത് ഉപഭോഗത്തിന് അനുസരിച്ച് വൈദ്യുതി ഉത്പാദനം നടക്കുന്നില്ല. അതിനാലാണ് വന്‍കിട പദ്ധതികളെ ആശ്രയിക്കേണ്ടിവരുന്നത്.
കാസര്‍ഗോഡ് സൗരോര്‍ജം ഉപയോഗിച്ച് ഈ വര്‍ഷം 50 മെഗാവാട്ട് വൈദ്യൂതി ഉത്പാദിപ്പിക്കും. പവര്‍ക്കട്ടും ലോഡ് ഷെഡ്ഡിംഗും ഒഴിവാക്കാനാണ് ശ്രമം. ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തില്‍ ആരുടേയും വികാരങ്ങളെ വ്രണപെ്ടപുത്താന്‍ ആഗ്രഹിക്കുന്നില്ല. ആരാധനയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ അഭിപ്രായം പറയാന്‍ താന്‍ ആളല്ല. സുപ്രീം കോടതി തന്നെ തീര്‍പ്പ് കല്പിക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു