ആത്മീയ യുദ്ധത്തില്‍ സഭയുടെ പങ്ക് ; പ്രഭാഷണം, ഡാലസില്‍ ഓഗസ്റ്റ് 19 മുതല്‍

10:10 am 20/8/2016
– പി. പി. ചെറിയാന്‍
unnamed
ഡാലസ് : ‘ആത്മീയ യുദ്ധത്തില്‍ സഭയുടെ പങ്ക് ‘ എന്ന വിഷയത്തെ ആസ്പദമാക്കി ഡാലസില്‍ ഓഗസ്റ്റ് 19 മുതല്‍ 21 വരെ വേദപണ്ഡിതനും കണ്‍വന്‍ഷന്‍ പ്രാസംഗികനുമായ ടി. ജെ. സാമുവേല്‍ പ്രഭാഷണം നടത്തുന്നു.

സിയോന്‍ ഗോസ്പല്‍ അസംബ്ലിയുടെ ആഭിമുഖ്യത്തില്‍ ഓഗസ്റ്റ് 19, 20 തീയതികളില്‍ വൈകിട്ട് 7 നു 21 ഞായര്‍ രാവിലെ 9നുമാണ് പ്രഭാഷണം. റിച്ചാര്‍ഡ്‌സണ്‍ സിയോന്‍ അസംബ്ലിഹാളില്‍ നടക്കുന്ന പ്രഭാഷണങ്ങള്‍ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് : ബൈജു ദാനിയേല്‍ :972 345 3877 സജി മാത്യു : 214 517 2686

Address: 1620E, ARAPAHO Rd, RICHADSON TX-75081