ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍

01.18 AM 06-09-2016
Women_for_Ambulance_760x400
ആബുലന്‍സ് കിട്ടാത്തതിനെ തുടര്‍ന്ന് മകളുടെ മൃതദേഹവുമായി യുവതി ആശുപത്രിക്ക് മുന്നില്‍ ഒരു രാത്രി മുഴുവന്‍ കുത്തിയിരുന്നു. ഉത്തര്‍ പ്രദേശിലെ മീററ്റിലാണ് സംഭവം.
ഇംറാന എന്ന യുവതിയാണ് പനി ബാധിച്ച് മരിച്ച ഒന്നര വയസ്സുള്ള മകളുടെ മൃതദേഹവുമായി ആശുപത്രിക്ക് പുറത്ത് ഒരു രാത്രി കഴിച്ചുകൂട്ടിയത്. മൃതദേഹം വീട്ടിലേക്ക് കൊണ്ടു പോകുന്നതിനായി ആബുലന്‍സ് ചോദിച്ചപ്പോള്‍ ജില്ലക്ക് പുറത്തേക്ക് പോകാന്‍ അനുവാദമില്ലെന്നും പണം കൊടുത്താല്‍ പോകാമെന്നുമായിരുന്നു മറുപടി. അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ ആബുലന്‍സ് സൗകര്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ച് അവിടെ ചെന്നപ്പോഴും അവസ്ഥ പഴയത് തന്നെയായിരുന്നു. പിറ്റേന്ന് നാട്ടുകാരുടെ സഹായത്തോടെ മൃതദേഹം നാട്ടില്‍ എത്തിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിട്ടിട്ടുണ്ടെന്നും കുറ്റക്കാ!ര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മീററ്റ് ജില്ലാ മജിസ്‌ട്രേട്ട് ജഗത്‌രാജ് ത്രിപാഠി അറിയിച്ചു. ഒഡീഷയില്‍ മകളുടെ മൃതദേഹവുമായി അച്ഛനെ ആംബുലന്‍സ് ഡ്രൈവ!ര്‍ ഇറക്കിവിട്ടതിന് തൊട്ടുപിന്നാലെയാണ് ഈ സംഭവം.