ആഭ്യന്തരകലാപം രൂക്ഷമായ സുഡാനില്‍ 600 ഇന്ത്യക്കാര്‍ കുടുങ്ങി

09:47am 13/7/2016

images (2)
ന്യഡല്‍ഹി: ആഭ്യന്തര സംഘര്‍ഷം രൂക്ഷമായ സുഡാനില്‍ 600 ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുന്നതായി വിദേശകാര്യമന്ത്രാലയം. വകുപ്പ് മന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം അറിയിച്ചത്. ഇവരെ തിരിച്ചെത്തിക്കാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇതു സംബന്ധിച്ച് സഹമന്ത്രിമാരായ വി.കെ.സിംഗ്, എം.ജെ.അക്ബര്‍ എന്നിവരുമായി സുഷമ സ്വരാജ് കൂടിക്കാഴ്ച നടത്തി.

തലസ്ഥാനമായ ജുബയില്‍ 450 പേരും മറ്റു സ്ഥലങ്ങളിലായി 150 പേരുമാണ് കുടുങ്ങിക്കിടക്കുന്നത്. സുഡാനില്‍ കഴിഞ്ഞ നാലു ദിവസങ്ങളായി വിമതരും സൈന്യവും തമ്മില്‍ കനത്ത ഏറ്റുമുട്ടല്‍ നടക്കുകയാണ്. ചര്‍ച്ചയെ തുടര്‍ന്ന് 24 മണിക്കൂര്‍ നേരത്തേക്ക് ഇരുകൂട്ടരും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടുണ്്ട്.