07:11pm 01/6/2016
താനെ: ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ആമസോണിന്റെ ഗോഡൗണില്‍ നിന്നും പത്ത് ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകള്‍ മോഷണം പോയി. താനെയിലെ ഗോഡൗണില്‍ നിന്നും 10.37 ലക്ഷം രൂപയുടെ മൊബൈല്‍ ഫോണുകളാണ് നഷ്ടപ്പെട്ടത്.
കമ്പനിയിലെ കരാര്‍ ജീവനക്കാരാണ് മോഷണത്തിന് പിന്നില്‍. ജീവനക്കാര്‍ക്കെതിരെ ആമസോണ്‍ പോലീസില്‍ പരാതി നല്‍കി. അഞ്ച് കരാര്‍ ജീവനക്കാര്‍ക്കെതിരെ പോലീസ് കേസെടുത്തു. എന്നാല്‍ ഇതുവരെ ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മെയ് 29ന് 7500 രൂപയുടെ മൊബൈല്‍ ഫോണ്‍ മോഷ്ടിക്കാന്‍ ശ്രമിച്ച മറ്റൊരു കരാര്‍ ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആകാശ് സാപത് എന്നാണ് അറസ്റ്റിലായ ജീവനക്കാരന്റെ പേര്.