ആയുധക്കടത്തിനിടെ പാക് ചാരൻ പിടിയിൽ

01: 20 PM 19/08/2016
download
ജെയ്സൽമിർ: ആയുധക്കടത്തിനിടെ പാക് ചാരൻ രാജസ്ഥാനിൽ പിടിയിൽ. നന്ദ് ലാൽ മഹാരാജാണ് ബുധനാഴ്ച ഇൻറലിജൻസിന്‍റെ പിടിയിലായത്. ഇന്ത്യയിലേക്ക് ആയുധം കടത്താൻ ഇയാൾ സഹായിയായി പ്രവർത്തിക്കാറുണ്ടെന്ന് ഇന്‍റലിജൻസ് വൃത്തങ്ങൾ അറിയിച്ചു.

പാസ്പോർട്ടും വിസയുമായാണ് ഇയാൾ ഇന്ത്യയിലേക്ക് വന്നത്. ജെയ്സൽമിർ അതിർത്തിയിൽ വെച്ചാണ് പിടിയിലായത്. എന്നാൽ വിദേശികൾക്കും സ്വദേശികൾക്കും ജെയ്സൽമിർ അതിർത്തിയിൽ പോവാൻ പ്രത്യേക അനുമതി വാങ്ങേണ്ടതുണ്ട്. ഇയാൾ എങ്ങിനെ അവിടെയെത്തി എന്ന കാര്യത്തെ കുറിച്ച് അധികൃതർ അന്വേഷിക്കുന്നുണ്ട്.