ആര്‍ച്ച്ബിഷപ് വിന്‍സെന്റ് ഐപിഎല്‍ സന്ദേശം നല്‍കുന്നു

12:10pm 19/4/2016
– പി.പി. ചെറിയാന്‍
unnamed
ഹൂസ്റ്റണ്‍: ഇന്റര്‍നാഷണല്‍ പ്രെയര്‍ ലൈനും യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രേ ഫോര്‍ ഇന്ത്യയും സംയുക്തമായി സംഘടിപ്പിക്കുന്ന ടെലി പ്രെ കോണ്‍ഫറന്‍സില്‍ ആര്‍ച്ച് ബിഷപ് വിന്‍സന്റ് എം ഏപ്രില്‍ 19നു (ചൊവ്വ) മുഖ്യാതിഥിയായി പങ്കെടുത്ത് സന്ദേശം നല്‍കും.

കാത്തലിക് ആര്‍ച്ച്ബിഷപ് ഓഫ് ഇന്ത്യ കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ്, നാഷണല്‍ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ്, ഹോളി ഫാമിലി ഹോസ്പിറ്റല്‍ പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുള്ള വിന്‍സെന്റ് 2000ത്തിലാണ് ഡല്‍ഹിയിലെ അഞ്ചാമത് ആര്‍ച്ച് ബിഷപ്പായി അഭിഷിക്തനായത്. 2012ല്‍ ആര്‍ച്ച് ബിഷപ് പദവിയില്‍നിന്നു വിരമിച്ചുവെങ്കിലും സാമൂഹിക സേവന രംഗങ്ങളിലും ആഗോള സുവിശേഷരംഗത്തും സജീവമായി പ്രവര്‍ത്തിക്കുന്നു.

യുണൈറ്റഡ് ക്രിസ്ത്യന്‍ പ്രേ ഫോര്‍ ഇന്ത്യ സീനിയര്‍ ലീഡര്‍ മോഹന്‍ ഫിലിപ്പ് സംഘടനാ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദീകരിക്കും. ന്യൂയോര്‍ക്ക് സമയം രാത്രി ഒമ്പതിന് ആരംഭിക്കുന്ന പ്രയര്‍ ലൈനില്‍ ജാതി മത ഭേദമന്യേ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകരായ ടി.എ. മാത്യു (ഹൂസ്റ്റണ്‍), സി.വി. സാമുവല്‍ (ഡിട്രോയ്റ്റ്) എന്നിവര്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്: (1605562 3140 കോഡ് 656740). സി.വി. സാമുവല്‍ 5862160602, ടി.എ. മാത്യു 8327712504