ആറന്മുളയെ ലോക ടൂറിസ്റ്റ് കേന്ദ്രമാക്കും -വീണ ജോർജ് MLA

10:00 am 17/11/2016
Newsimg1_33130866

ന്യൂയോര്‍ക്ക് :-ആറന്മുളയുടെ പൈതൃകവും സംസ്കാരവും പ്രകൃതീ ഭംഗിയും കോർത്തിയിണക്കിയ ടൂറിസ്റ്റ് പദ്ധതിയുടെ ഫൈനൽ പ്രൊജക്റ്റ് സർക്കാരിന് സമർപ്പിച്ചതായി വീണ ജോർജ് MLA കൈരളിടിവി USA ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു

ഇന്ത്യ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്ക മാദ്ധ്യമശ്രീ അവാര്‍ഡ് സ്വീകരിക്കാനായി അമേരിക്കയില്‍ എത്തിയ വീണ ജോര്‍ജ് എം.എല്‍.എ. ആറന്മുളയുടെ പ്രകൃതി നശിപ്പിച്ചിട്ട് ആറന്മുളയില്‍ വിമാനാത്താവളം ഉണ്ടാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും മറിച്ച് പത്തനംതിട്ട ജില്ലയില്‍ വിമാനത്താവളം ഉണ്ടാകുന്നത് ഇടതുപക്ഷ ഗവൺമെന്റിന്റെ ആഗ്രഹമെന്നും പറഞ്ഞു. മാധ്യമരരംഗവും രാഷ്ട്രീയരംഗവും താരതമ്യം ചെയ്യുമ്പോള്‍, മാധ്യമപ്രസ്ഥാനത്തിന്റെ തുടര്‍ച്ചയാണ് തനിക്ക് പൊതുപ്രവര്‍ത്തനമെന്നും ജനങ്ങള്‍ക്ക് നീതി നിഷേധിക്കുമ്പോള്‍ അതിന് പരിഹാരം കാണുന്ന മഹനീയമായ പ്രവര്‍ത്തനമാണ് രാഷ്ട്രീയരംഗമെന്നും വീണ ജോര്‍ജ് പറഞ്ഞു.

കേരളത്തിലെ വര്‍ക്കിംഗ് ജേണലിസ്റ്റുകളുടെ കാറ്റഗറിയില്‍ ദൃശ്യമാധ്യമ പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തിയാലെ അവര്‍ക്ക് നിശ്ചിതമായ വേതനം ലഭിക്കുകയുള്ളൂ. അസംഘടിതരായ ഈ പത്രപ്രവര്‍ത്തകര്‍ക്ക് നിശ്ചിത ജോലി സമയവും, ശമ്പളവും തീരുമാനിച്ചാല്‍ മാത്രമേ അവര്‍ക്ക് അത് ലഭിച്ചിക്കുകയുള്ളൂ. മുമ്പില്‍ നില്‍ക്കുന്ന ആങ്കേഴ്‌സിനു പുറകിൽ നിന്നു ജോലിചെയ്യുന്നുവർക്ക്‌ വേണ്ടത്ര ശമ്പളമോ അംഗീകാരമോ കിട്ടുന്നില്ല അവർക്കുകൂടി അതൊക്കെ ലഭിക്കേണ്ടതുണ്ട്. മാധ്യമരംഗത്താണോ രാഷ്ട്രീയ രംഗത്താണോ കുടുംബത്തില്‍ കൂടുതല്‍ സമയം ചിലവഴിയ്ക്കുവാന്‍ കഴിയുന്നത് എന്ന് ചോദ്യത്തിന് തന്റെ മകളോട് സ്‌കൂളിലെ ടീച്ചര്‍ ചോദിച്ചപ്പോള്‍ തന്റെ മകള്‍ പൊടുന്നനെ ഉത്തരം പറഞ്ഞത് തന്റെ അമ്മ മാധ്യമ പ്രവർത്തക ആകുന്നത് എന്നായിരുന്നു പക്ഷെ തനിക്കു കൂടുതൽ രാഷ്ട്രീയ രംഗമാണ് അഭിഗാ മ്യം . പൊതുരംഗത്ത് ഒരാള്‍ കൂടുതല്‍ സമയം ചിലവാക്കിയാല്‍ മാത്രമേ ജനങ്ങള്‍ക്ക് വേണ്ടി, നീതി ലഭിക്കാത്തവർക്കു വേണ്ടി എന്തെങ്കിലും ചെയ്യാൻ പറ്റു .
കൂടുതൽ നിയമസഭയിലെ നിയമനിർമാണത്തിനും സബ്മിഷനും വേണ്ടി സമയും കണ്ടെത്തേണ്ടി വരുമ്പോൾ തന്നെ സ്വന്തം മണ്ഡലത്തിലെ ജനങൾക്ക് വേണ്ടിയും മണ്ഡലത്തിന്റെ വികസനത്തിന് വേണ്ടിയും കൂടുതൽ സമയവും കണ്ടുപിടിക്കണം ഈ രണ്ടു ഉത്തരവാദിത്തവും ഒന്നിച്ചുകൊണ്ടായാലേ നല്ല MLA ആകാൻ ഒരാൾക്കു ആകു അതിനാണ് താൻ ശ്രമിക്കുന്നത് . നിയമസഭയിലെ 3 പുതിയ വനിതാ എം.എല്‍.എ.മാരില്‍ ഏറ്റവും നല്ല കന്നി പ്രസംഗം നടത്തിയ വീണാ ജോര്‍ജ്ആയിരുന്നു.വനിതാ മന്ത്രി മാരായ മേഴ്‌സികുട്ടിയമ്മയും ഷൈലജ ടീച്ചറും അസാധാരണമായ പ്രകടനമാണ് മന്ത്രിമാര്‍ എന്ന നിലയില്‍ അവര്‍ നടത്തുന്നത് എന്നത് തനിക്കു അഭിമാനും തോന്നുന്നു കാര്യമാണ് . 8 വനിതാ എം.എല്‍.എ മാരുംഒന്നിനൊന്നു മികച്ചവരാണ് .നിയമസഭയിലെ പഴയ രേഖകൾ ഒരു പഠിതാവിന്റെ മനസോടെ പഠിക്കണം ഇതിനിടയിൽ ആറന്മുളയിലെ കുടിവെള്ളം നല്ല റോഡുകൾ ഇവക്ക് ഒക്കെ പരിഹാരം കണ്ടുകഴിഞ്ഞു.

നവം.1 ന് ഇന്ത്യയിലെ സംസ്ഥാനഹങ്ങളില്‍ കേരളം കൈവരിച്ച നേട്ടം അവിസ്മരണീയമാണ്. കേരളത്തിലെ മുഴുവൻ വീടുകളും ശുചിമുറികള്‍ ഉള്ള വീടുകള്‍ ഉള്ള സംസ്ഥാനമായി കേരളം മാറി. അക്കൂടെ ആറന്മുളയിലെ 800 ലധികം ശുചിമുറികള്‍ പണികഴിച്ചു നല്‍കിയത് തന്റെ മണ്ഡലത്തിൽ ശുചി മുറികൾ ഇല്ലാത്ത മുഴുവൻ പേർക്കും ഗ്രാമപഞ്ചായത്തുകളുടെ സഹായത്തോടെ പണിതു നൽകിയത് നേട്ടമായി താൻ കരുതുന്നു. ബഹു.മുഖ്യമന്ത്രി പിണറായി വിജയന്റെ ഏറ്റവും വലിയ സ്വപ്നമായിരുന്നു കേരളത്തില്‍ സമ്പൂര്‍ണ്ണ ശുചിമുറികളുള്ള വീടുകള്‍ ഉള്ള കേരളം അത് സാഷാത്കരിച്ചു .. ഇനി LDF ഭരണത്തിന്റെ മറ്റൊരു പരിപാടി കേരളത്തിലെ എല്ലാ വീടുകളിലും വൈദുതി എത്തിക്കുക എന്നുള്ളത് . അതില്‍ 930 വീടുകളില്‍ ആറന്മുളയില്‍ തന്നെ കരണ്ട് ഇല്ല. ഇതിനുള്ള പരിപാടികൾ ആറന്മുളയിൽ തുടങ്ങി കഴിഞ്ഞു .മറ്റൊന്ന് കേരളത്തിലെ സ്വന്തമായി വീടില്ലാത്തവർക്ക് വീട് നിർമിച്ചുനൽകുക LDF സർക്കാരിന്റെ മറ്റൊരു പരിപാടി .ആദ്യം ഈ വീട് നിർമാണം ആറന്മുള മണ്ഡലത്തിൽ പൂർത്തിയാക്കാൻ ഞങ്ങൾ ശ്രമിക്കും

അതില്‍ ആദിപടി യായി ആറന്മുളയില്‍ മെഴുവേലില്‍ പഞ്ചായത്തില്‍ മാത്രം 30 വീടുകളില്‍ വീടു പണിതുടങ്ങിയിട്ട് പൂര്‍ത്തിയാക്കുവാന്‍കഴിയാത്ത വീടുകൾക്ക് സർക്കാരിന്റെയും ലോക്കൽ ഗവെർന്മെന്റിന്റെയും സഹായത്തോടെ പൂർത്തിയാക്കാൻ ശ്രമിക്കുന്നു വീട് നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കുവാന്‍ ആറന്മുളയിലും പരിസരത്തും ഉള്ള അമേരിക്കന്‍ മലയാളികള്‍സഹായിക്കുമെങ്കിൽ അത് വലിയ സഹായമായിരിക്കുമെന്നും വീണാജോർജ് പറഞ്ഞു . സംസ്ഥാനത്തിലെ ആദ്യത്തെ പ്ലാസ്റ്റിക് മാലിന്യ നിര്‍മ്മാണ മണ്ഡലമാക്കി ആറന്മുളയെ മാറ്റും… സ്‌കൂളുകളില്‍ ശേഖരിച്ച പ്ലാസ്റ്റിക് വേര്‍തിരിച്ച് ഗ്രീന്‍ കേരള കമ്പനിയ്ക്ക് 1 കിലോഗ്രാമിന് 15 രൂപയ്ക്ക് നല്‍കുകയും പിന്നീട് ഈ പ്ലാസ്റ്റിക് റോഡ് നിര്‍മ്മാണത്തില്‍ ഉപയോഗിക്കുന്ന ആദ്യ പ്രൊജക്ട് ആറന്മുളയില്‍ തുടങ്ങും…. ആറന്മുളയില്‍ വിമാനത്താവളത്തെ ക്കാള്‍ ആവശ്യം കുടിവെള്ളപദ്ധതിയും മറ്റു ഇന്‍ഫ്രാസ്ട്രക്ച്വറുകളുമാണ് വേണ്ടത്. മാത്രമല്ല, കൃഷി ഭൂമി നശിപ്പിക്കാതെ, ജനങ്ങളെ കുടിയിറക്കാതെ ഉള്ള വികസനം എല്‍ഡിഎഫ് ന്റെ നിലപാട് അത് തന്നെയാണ് തന്റെയും നിലപാട്. ആ നിലപാട് അംഗീകരിച്ചതുകൊണ്ടാണ് തനിക്കു അവിടെ ജയിക്കാൻ കഴിഞ്ഞത് .ഒരു ബസ്റ്റാന്റ് വേണം ,ഇവിടുത്തെ താമസക്കാർ മരണപ്പെട്ടാൽ സംസ്കരിക്കാൻ ഒരു പൊതുശ്മശാനം വേണം പഴയ പാലത്തിന്റെ തിരക്കും പഴക്കവും മാനിച്ചു ,പമ്പയാറിന് കുറുകെ ഒരുപുതിയ പാലം നിര്‍മ്മിക്കണം, ശബരിമലയിലേക്കും മറ്റുതീർത്ഥാടന കേന്ദ്രത്തിലേക്കും പോകാൻ ഇത് അത്യാവശ്യമാണ് ബഡ്ജറ്റിൽ ഇതിനു തുക ഉൾകൊള്ളിച്ചു കഴിഞ്ഞു .

ഏകദേശം 50000 കോടിയുടെ പുതിയINFRASTRUCTURE വികസനം KIFB യിലൂടെ കേരള സർക്കാർ കൊണ്ടുവരുന്നു . പൈസയില്ല എന്നതിന്റെ പേരില്‍ ഒന്നും ചെയ്യാതിരിക്കാന്‍ സര്‍ക്കാരിന് ഉദ്ദേശമില്ല. KIFB യിൽ നിക്ഷേപിക്കാന്‍ പ്രവാസിമലയാളികള്‍ക്ക് അവസരമുണ്ടെന്നുള്ളത് നിങ്ങള്‍ അറിയണം. KSFE യില്‍ പ്രവാസി ചിട്ടികള്‍ പുതിയവ തുടങ്ങുന്നതിൽ പ്രവാസി മലയാളികള്‍ ചേരണമെന്നും MLA അഭ്യര്‍ത്ഥിച്ചു. പഴയ ഉദ്യോഗസ്ഥന്മാർ വലിയ താപ്പാനകൾ ഇപ്പോഴും സെക്രട്ടറിയേറ്റില്‍ ഉണ്ടല്ലോ എവിടെയാണ് അഴിമതിമുക്ത കേരളം.എങ്ങനെ സാധിക്കുമെന്ന ചോദ്യത്തിന് നേരായ ഒരു ഒരു പ്രൊജക്ടുമായി ചെന്നാല്‍ ആ പ്രൊജക്ടിന്് സര്‍ക്കാരില്‍ നിന്നും പച്ചകൊടി കിട്ടും. യാതൊരു സംശയവുമില്ലയെന്നും, സെക്രട്ടറിയേറ്റില്‍ വന്നാല്‍ ഇപ്പോള്‍ ഉദ്യോഗസ്ഥര്‍ (കൃത്യമായി സമയത്തിന് ജോലിക്ക് ജോലിക്കാര്‍ എത്തുന്നു, മാത്രമല്ല, കൈക്കൂലി വാങ്ങുകയോ, നേരത്തെ ജോലി നിര്‍ത്തി പോകുകയോ ചെയ്താല്‍ ആ ഉദ്യോഗസ്ഥന്‍ അവിടെ കാണില്ലെന്നും അതാണ് ഭരണ സിരാകേന്ദ്രത്തിൽ വന്ന മാറ്റമെന്നും വീണ പറഞ്ഞു.

ഒരു ശുപാര്‍ശയുമില്ലാതെ മുഖ്യമന്ത്രിയടക്കം ഏത് മന്ത്രിയേയും സാധാരണക്കാര്‍ക്ക് ഇപ്പോള്‍ കാണാം. ഒരു ഇടനിലക്കാരും വേണ്ട. ശുപാര്‍ശയും വേണ്ട. ഫോണിലോ, നേരിട്ടോ, കത്തായോ പരാതിപ്പെട്ടാല്‍ ഉദ്യോഗസ്ഥര്‍ക്ക് എതിരെ നടപടി ഉണ്ടാകും. അതാണ് പിണറായി വിജയന്‍. ആറന്മുളയില്‍ അഴിമതി വിമുകതമണ്ഡലമായി താന്‍ പ്രഖ്യാപിച്ചു കഴിഞ്ഞു. എത്ര താപ്പാനകളായ ഉദ്യോഗസ്ഥര്‍ ഉണ്ടെങ്കിലും പൊതുപ്രവര്‍ത്തകർക്കു, സ്വയം നിശ്ചയദാര്‍ഢ്യം ഉണ്ടെങ്കില്‍ ഏതു അഴിമതിക്കാരും മനസ്സ് മാറ്റി നേരായ മാര്‍ഗ്ഗത്തില്‍ എത്തും. അതാണ് തന്റെ ആറന്മുളയിലെ അനുഭവമെന്നു വീണ പറഞ്ഞു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കനല്കുന്നു മാധ്യമ ശ്രീ പുരസ്‌കാരം ഈ 19 നു ഹൂസ്റ്റണിൽ വച്ച് സ്വീകരിക്കുമ്പോൾ മാധ്യമപ്രവർത്തനത്തിനു തനിക്കു കിട്ടിയ ഏറ്റവും വലിയ അംഗീകാരമാണെന്നും പ്രെസിഡെന്റ് ശിവൻ മുഹമ്മക്കും പ്രസ്ക്ലബ്ബിന്റെ മറ്റുഭാരവാഹികൾക്കും നന്ദി അറിയുക്കുന്നതോടൊപ്പം തന്റെ മുമ്പോട്ടുള്ള പ്രവത്തനത്തിൽ ഈ അവാർഡ് തനിക്കുകൂടുതൽ ഉത്തരവാദിത്തം നൽകുന്നതായി വീണ പറഞ്ഞു നിർത്തി